Latest News

ഫലസ്തീന്‍ ഐക്യദാര്‍ഢ്യ മൈം വീണ്ടും വേദിയില്‍

ഫലസ്തീന്‍ ഐക്യദാര്‍ഢ്യ മൈം വീണ്ടും വേദിയില്‍
X

കാസര്‍കോട്: കാസര്‍കോട് കുമ്പളയില്‍ അധ്യാപകര്‍ തടഞ്ഞ ഫലസ്തീന്‍ ഐക്യദാര്‍ഢ്യ മൈം വീണ്ടും അവതരിപ്പിച്ച് വിദ്യാര്‍ഥികള്‍. മന്ത്രി വി ശിവന്‍കുട്ടി നല്‍കിയ നിര്‍ദേശത്തിനുപിന്നാലെയാണ് അവതരണം. ആറ് വിദ്യര്‍ഥികള്‍ ചേര്‍ന്നാണ് മൈം അവതരിപ്പിച്ചത്. പരിപാടിക്കിടെ പ്രശ്‌നങ്ങളൊന്നും ഉണ്ടായില്ല. മൈം പൂര്‍ണമായും പൂര്‍ത്തിയാക്കിയാണ് വിദ്യാര്‍ഥികള്‍ വേദി വിട്ടത്.

എന്നാല്‍ മൈം അവതരിപ്പിച്ചതിന് പിന്നാലെ ബിജെപി പ്രതിഷേധവുമായി രംഗത്തെത്തി. മൈം ചെയ്യുന്നതില്‍ പ്രശ്‌നമില്ലയെന്നും ഫലസ്തീന്റെ കൊടി ഉയര്‍ത്താന്‍ പാടില്ലെന്നും ബിജെപി നേതാവ് പറഞ്ഞു. കഴിഞ്ഞ ദിവസമാണ് കാസര്‍കോട് കുമ്പള ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വിദ്യാര്‍ഥികള്‍ ഫലസ്തീന്‍ അനുകൂല മൈം അവതരിപ്പിച്ചത്. മൈം അവസാനിക്കുന്നതിന് മുന്‍പേ തന്നെ ചില അധ്യാപകര്‍ സ്റ്റേജില്‍ കയറി കര്‍ട്ടന്‍ താഴ്ത്തുകയായിരുന്നു.

Next Story

RELATED STORIES

Share it