Latest News

പാലത്തായി ബാലികാ പീഡനക്കേസ്: ഐജിയുടെ പേരിലുള്ള ശബ്ദ സന്ദേശത്തില്‍ അന്വേഷണം വേണം-കാംപസ് ഫ്രണ്ട്

പാലത്തായി ബാലികാ പീഡനക്കേസ്: ഐജിയുടെ പേരിലുള്ള ശബ്ദ സന്ദേശത്തില്‍ അന്വേഷണം വേണം-കാംപസ് ഫ്രണ്ട്
X

തിരുവനന്തപുരം: പാലത്തായിയില്‍ ബിജെപി നേതാവ് ബാലികയെ പീഡിപ്പിച്ച കേസുമായി ബന്ധപ്പെട്ട് ക്രൈം ബ്രാഞ്ച് ഐജി എസ് ശ്രീജിത്തിന്റേതെന്നെ പേരില്‍ പ്രചരിക്കുന്ന ശബ്ദ സന്ദേശത്തില്‍ ദുരൂഹതയുണ്ടെന്നും ഇതേക്കുറിച്ച് അന്വേഷണം നടത്താന്‍ ആഭ്യന്തര വകുപ്പ് തയ്യാറാവണമെന്നും കാംപസ് ഫ്രണ്ട് സംസ്ഥാന സെക്രട്ടറി എ എസ് മുസമ്മില്‍ ആവശ്യപ്പെട്ടു. പീഡനക്കേസ് അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കുന്ന ഉദ്യോഗസ്ഥന്റെ പേരില്‍ സന്ദേശം വന്നുവെന്നത് വസ്തുതയാണെങ്കില്‍ നടപടി സ്വീകരിക്കേണ്ട ഗുരുതര വീഴ്ചയാണ്. ആദ്യാവസാനം പ്രതിയായ പത്മരാജനെ രക്ഷപ്പെടുത്താനുള്ള സംസാരമാണത്. മാത്രമല്ല, ഇരയെ കുറ്റവാളിയാക്കാനുള്ള ശ്രമവും നടക്കുന്നു. അന്വേഷണത്തിലിരിക്കുന്ന കേസിന്റെ വിശദാംശങ്ങള്‍ പുറത്തുവന്നത് ഞെട്ടിപ്പിക്കുന്നതാണ്. ഈ കേസിന്റെ തുടക്കം മുതല്‍ പോലിസ് പ്രതിക്ക് സഹായകരമായ നിലപാടുകളാണ് സ്വീകരിച്ചിട്ടുള്ളത്. പോക്‌സോ വകുപ്പ് ഒഴിവാക്കിയുള്ള കുറ്റപത്രത്തിനെതിരേ വ്യാപകമായ പ്രതിഷേധമുയരുകയും സര്‍ക്കാരും സിപിഎമ്മും സമ്മര്‍ദ്ദത്തിലാവുകയും ചെയ്ത ഘട്ടത്തില്‍ വന്ന ശബ്ദ സന്ദേശം പല അര്‍ത്ഥത്തിലും ദുരൂഹമാണ്. അഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി അടിയന്തിരമായി ഈ വിഷയത്തിലെ നിജസ്ഥിതി വ്യക്തമാക്കണമെന്നും മുസമ്മില്‍ കൂട്ടിച്ചേര്‍ത്തു.

Palathayi Pocso case: Inquiry into voice message in IG's name - Campus Front


Next Story

RELATED STORIES

Share it