Latest News

പാലാരിവട്ടം പാലം: ഏതന്വേഷണത്തെയും നേരിടാന്‍ തയ്യാറെന്ന് മുസ്‌ലിം ലീഗ്

ഈ വിഷയത്തില്‍ മുസ്ലിംലീഗിനും പൊതുമരാമത്ത് മന്ത്രിയായിരുന്ന വി കെ ഇബ്രാഹിം കുഞ്ഞിനും ഒന്നും ഒളിക്കാനില്ല. ഏതന്വേഷത്തെയും നേരിടാന്‍ മുസ്്‌ലിംലീഗും വി കെ ഇബ്രാഹിം കുഞ്ഞും തയ്യാറണെന്നും കെ പി എ മജീദ് പറഞ്ഞു. മ

പാലാരിവട്ടം പാലം: ഏതന്വേഷണത്തെയും നേരിടാന്‍ തയ്യാറെന്ന് മുസ്‌ലിം ലീഗ്
X

മലപ്പുറം: പാലാരിവട്ടം പാലം നിര്‍മാണവുമായി ബന്ധപ്പെട്ട വിഷയത്തില്‍ നിഷ്പക്ഷ അന്വേഷണത്തെ മുസ്്‌ലിംലീഗ് സ്വാഗതം ചെയ്യുന്നുവെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ പി എ മജീദ് പറഞ്ഞു. ഈ വിഷയത്തില്‍ മുസ്ലിംലീഗിനും പൊതുമരാമത്ത് മന്ത്രിയായിരുന്ന വി കെ ഇബ്രാഹിം കുഞ്ഞിനും ഒന്നും ഒളിക്കാനില്ല. ഏതന്വേഷത്തെയും നേരിടാന്‍ മുസ്്‌ലിംലീഗും വി കെ ഇബ്രാഹിം കുഞ്ഞും തയ്യാറണെന്നും കെ പി എ മജീദ് പറഞ്ഞു. മലപ്പുറത്ത് മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. നിര്‍മാണ കമ്പനിക്ക് മൊബിലൈസിങ് അഡ്വാന്‍സ് ഫണ്ട് നല്‍കിയതില്‍ തെറ്റില്ല. മുന്‍പും ഇത്തരത്തില്‍ പണം നല്‍കിയിട്ടുണ്ട്. പാലാരിവട്ടം പാലം നിര്‍മാതാക്കള്‍ക്ക് ഏഴ് ശതമാനം പലിശക്കാണ് എട്ട് കോടി രൂപ നല്‍കിയത്. ഈ തുക തിരിച്ചടക്കുകയും ചെയ്തിട്ടുണ്ട്. ഈ വിഷയത്തില്‍ സര്‍ക്കാറിന് ഒരു രൂപപോലും നഷ്ടവുമുണ്ടായിട്ടില്ല. സെന്‍ട്രല്‍ വിജിലന്‍സ് കമ്മീഷന്റെ മാര്‍ഗ നിര്‍ദേശ പ്രകാരം പലിശ ഈടാക്കാതെ തന്നെ മുന്‍കൂര്‍ പണം നല്‍കാവുന്നതുമാണ്.

പാലാരിവട്ടം പാലത്തിന്റെ നിര്‍മാണത്തിലുള്ള സാങ്കേതിക തകരാറുകളാണ് കണ്ടെത്തിയിട്ടുള്ളത്. നിര്‍മാണത്തിനുപയോഗിച്ച സിമന്റ്, കമ്പി തുടങ്ങിയവ ഉപയോഗിക്കുന്നതിലെ പോരായ്മകള്‍ക്ക് മന്ത്രി ഉത്തരം പറയണമെന്ന് വന്നാല്‍ ആര്‍ക്കും ഭരിക്കാന്‍ സാധിക്കുകയില്ല. റിമാന്റ് പ്രതിയുടെ ജാമ്യപേക്ഷയിലുള്ള സ്‌റ്റേന്റ്‌മെന്റ് പ്രകാരമാണ് വിജലന്‍സ് കേസെടുത്തിരിക്കുന്നത്. പ്രതിയുടെ മൊഴി അവിശ്വസനീയമാണ്. പുകമറ സൃഷ്ടിച്ച് ഇബ്രാഹിം കുഞ്ഞിനെ പ്രതിയാക്കാനുള്ള ശ്രമമാണിത്. സുധാര്യമായി അന്വേഷണം നടക്കട്ടെ. മുസ്്‌ലിംലീഗിനും ഇബ്രാഹിം കുഞ്ഞ് എംഎല്‍എക്കും ഇക്കാര്യത്തില്‍ ആശങ്കയൊന്നുമില്ലെന്നും കെ പി എ മജീദ് പറഞ്ഞു.


Next Story

RELATED STORIES

Share it