പാലക്കാട്ട് സൂര്യാഘാതമേറ്റ് വയോധിക മരിച്ചു
പാലക്കാട്: പാലക്കാട്ട് സൂര്യാഘാതമേറ്റ് വയോധിക മരിച്ചു. എലപ്പുള്ളി സ്വദേശി ലക്ഷ്മിയാണ്(90) മരിച്ചത്. പോസ്റ്റ് മോര്‍ട്ടത്തിലാണ് മരണകാരണം സൂര്യാഘാതമാണെന്ന് തിരിച്ചറിഞ്ഞത്.ശനിയാഴ്ച വൈകീട്ട് ലക്ഷ്മിയെ കനാലില്‍ വീണുകിടക്കുന്ന നിലയില്‍ കാണുകയായിരുന്നു. ആശുപത്രിയിലേക്കെത്തിച്ചെങ്കിലും മരിച്ചു. ശരീരത്തില്‍ പൊള്ളലേറ്റ പാടുകളുണ്ടായിരുന്നെങ്കിലും മരണകാരണമെന്തെന്ന് വ്യക്തമായിരുന്നില്ല. തുടര്‍ന്നാണ് പോസ്റ്റ് മോര്‍ട്ടം നടപടികളിലേക്ക് കടക്കാന്‍ തീരുമാനിച്ചത്. ഇവര്‍ ഒറ്റയ്ക്കാണ് താമസിച്ചിരുന്നത്.
ചൂട് കൂടിയ സാഹചര്യത്തില്‍ പാലക്കാട് കേന്ദ്ര കാലാവസ്ഥ നിരീക്ഷണകേന്ദ്രം ഉഷ്ണതരംഗ മുന്നറിയിപ്പ് നല്‍കിയിരുന്നു. 28, 29 തിയ്യതികളില്‍ കൊല്ലം, തൃശൂര്‍, പാലക്കാട് ജില്ലകളിലെ വിവിധ പ്രദേശങ്ങളില്‍ ഉഷ്ണതരംഗ സാഹചര്യമുണ്ടെന്നാണ് മുന്നറിയിപ്പ്. ഈ ജില്ലകളില്‍ തുടര്‍ച്ചയായ ദിവസങ്ങളില്‍ അതിതീവ്രമായ ചൂട് രേഖപ്പെടുത്തിയിരുന്നു. അടുത്ത ദിവസങ്ങളില്‍ പാലക്കാട് ജില്ലയില്‍ 41 ഡിഗ്രി സെല്‍ഷ്യസ് വരെയും കൊല്ലം, തൃശൂര്‍ ജില്ലകളില്‍ 40 ഡിഗ്രി സെല്‍ഷ്യസ് വരെയും താപനില ഉയരുമെന്നും പ്രവചനമുണ്ട്.
RELATED STORIES
അജ്മീറിൽ മദ്റസ അധ്യാപകനെ കൊലപ്പെടുത്തിയ സംഭവം: ആറ് വിദ്യാർഥികൾ...
13 May 2024 12:59 PM GMTപ്രിയ വർഗീസിന്റെ നിയമനം: കേന്ദ്ര ചട്ടങ്ങളിൽനിന്ന് വ്യതിചലിക്കാൻ...
13 May 2024 10:55 AM GMTപ്രണയം നിരസിച്ചതിന് അരുംകൊല; വിഷ്ണുപ്രിയ കൊലക്കേസിൽ പ്രതിക്ക്...
13 May 2024 10:25 AM GMTഭാര്യയ്ക്കും മകനും നേരെ ആസിഡ് ആക്രമണം; പിതാവ് പിടിയിൽ
13 May 2024 10:23 AM GMTകണ്ണൂരില്‍ പോലിസ് വാഹനത്തിന് മുന്നിലേക്ക് ബോംബെറിഞ്ഞു
13 May 2024 10:21 AM GMTട്രെയിനില്‍ വീണ്ടും ടിടിഇക്ക് മര്‍ദ്ദനം; തിരുവനന്തപുരം സ്വദേശി...
13 May 2024 6:01 AM GMT