Latest News

പാലക്കാട് റാപ്പര്‍ വേടന്റെ പരിപാടിയില്‍ തിക്കും തിരക്കും; പോലിസ് ലാത്തി വീശി

പാലക്കാട് റാപ്പര്‍ വേടന്റെ പരിപാടിയില്‍ തിക്കും തിരക്കും; പോലിസ് ലാത്തി വീശി
X

പാലക്കാട്: കോട്ടമൈതാനിയില്‍ നടക്കുന്ന റാപ്പര്‍ വേടന്റെ പരിപാടിയില്‍ വന്‍തിരക്ക്. തിരക്ക് നിയന്ത്രണാതീതമായതോടെ പോലിസ് ലാത്തി വീശി. തുടര്‍ന്നുണ്ടായ തിക്കുംതിരക്കിലും നിരവധി പേര്‍ക്ക് പരിക്കേറ്റു. കുഴഞ്ഞു വീണവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറി ഉള്‍പ്പെടെയുള്ള സംഘാടകര്‍ക്കെതിരെയും പോലിസ് ലാത്തി വീശി. പരിപാടിക്കിടെ സംഘാടകരും പോലിസും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. സംസ്ഥാന സര്‍ക്കാരിന്റെ നാലാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി പട്ടികജാതിപട്ടികവര്‍ഗ സംസ്ഥാന സംഗമത്തിന്റെ ഭാഗമായാണ് പരിപാടി. സൗജന്യമായിട്ടായിരുന്നു പ്രവേശനം.

Next Story

RELATED STORIES

Share it