Latest News

പാലക്കാട് പോലിസിന്റെ മര്‍ദ്ദനവും വംശീയ ഉന്മൂലനാത്മക പരാമര്‍ശവും: പോലിസുകാരനെതിരേ കര്‍ശന നടപടി വേണമെന്ന് ഡിഎസ്എ

പാലക്കാട് പോലിസിന്റെ മര്‍ദ്ദനവും വംശീയ ഉന്മൂലനാത്മക പരാമര്‍ശവും:   പോലിസുകാരനെതിരേ കര്‍ശന നടപടി വേണമെന്ന് ഡിഎസ്എ
X
കോഴിക്കോട്: വിദ്യാര്‍ഥികള്‍ക്കു നേരെ വംശീയ ഉന്മൂലനാത്മക പരാമര്‍ശം നടത്തുകയും ഫാഷിസ്റ്റ് രീതിയില്‍ മര്‍ദ്ദിക്കുകയും ചെയ്ത പാലക്കാട് നോര്‍ത്ത് എസ്‌ഐ സുധീഷിനെതിരേ കര്‍ശന നടപടി സ്വീകരിക്കണമെന്ന് ഡെമോക്രാറ്റിക് സ്റ്റുഡന്റ്‌സ് അസോസിയേഷന്‍(ഡിഎസ്എ) സംസ്ഥാന പുനസംഘടന കമ്മിറ്റി ആവശ്യപ്പെട്ടു. 'നീയിനി മുസ് ലിം കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കണ്ട' എന്നാക്രോശിച്ച് അബ്ദുറഹ്‌മാന്‍ എന്ന വിദ്യാര്‍ത്ഥിയുടെ സ്വകാര്യഭാഗത്ത് മുളക് സ്‌പ്രേ അടിക്കുകയും രണ്ടുപേരെ ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്തത്, ഒരേസമയം കേരള പോലിസിന്റെ മുസ് ലിം വിരുദ്ധതയും ഭരണകൂടത്തിന്റെ മര്‍ദ്ദനോപകരണമെന്ന പോലിസിന്റെ സ്വഭാവത്തെയുമാണ് തുറന്നുകാട്ടുന്നത്.

ലോകത്ത് എല്ലായിടത്തും പോലിസ് സംവിധാനത്തിന്റെ ആശയശാസ്ത്രം ഭരണകൂടത്തിന്റെയും ഭരണവര്‍ഗങ്ങളുടെയും ആശയശാസ്ത്രമാണ്. അമേരിക്കയില്‍ ജോര്‍ജ്ജ് ഫ്‌ളോയിഡിന്റെ കൊലപാതകത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചത് കറുത്ത വംശജര്‍ക്കെതിരെയുള്ള വിവേചനമാണെങ്കില്‍ ഇന്ത്യയില്‍ അത് മുസ് ലിം- ദലിത്-ആദിവാസി-ട്രാന്‍സ് വിരുദ്ധതയാണ്. തങ്ങള്‍ക്ക് അനഭിമതരായിട്ടുള്ളവരെയും വിമതരെയും ബലപ്രയോഗത്തിലൂടെ അടിച്ചമര്‍ത്താനും കീഴ്‌പ്പെടുത്തി അധികാരപരിധിയില്‍ തളച്ചിടാനുമാണ് ഭരണകൂടം പോലിസ് സേനയെ ഉപയോഗിക്കുന്നത്. ഇന്ത്യന്‍ ഭരണകൂടത്തിന്റെ അടി മുതല്‍ മുടി വരെ ബ്രാഹ്‌മണ്യ ഹിന്ദു ഫാസിസ്റ്റ് ആശയങ്ങളില്‍ മുങ്ങിക്കിടക്കുകയാണ്. സര്‍ക്കാരുകള്‍ ഏതായാലും പോലിസും സൈന്യവും ഉദ്യോഗസ്ഥ സംവിധാനവും ജുഡീഷ്യറിയും തുടങ്ങി സകലമേഖലകളിലും ഹിന്ദുത്വ ആശയത്തിന്റെ ദുര്‍ഗന്ധം അനുഭവിച്ചറിയാനാവും. ഇതില്‍ ഏറ്റവും പ്രധാനപെട്ട ഒന്നാണ് മുസ് ലിം വിരുദ്ധത.

ആര്‍എസ്എസ് നയങ്ങള്‍ അവരേക്കാള്‍ നന്നായി കേരളത്തില്‍ നടപ്പാക്കുന്നതില്‍ പിണറായി വിജയന്‍ സര്‍ക്കാര്‍ ഇതിനകം മികവ് തെളിയിച്ചിട്ടുണ്ട്. യുഎപിഎ വിഷയത്തിലും വ്യാജ ഏറ്റുമുട്ടല്‍ കൊലകളിലും ഇത് കേരളത്തിലെ ജനങ്ങള്‍ കണ്ടതാണ്. ഇത് തിരിച്ചറിഞ്ഞ് കേരളത്തിലെ വിദ്യാര്‍ഥികളും യുവാക്കളും മുഴുവന്‍ പുരോഗമന ശക്തികളും മാറ്റത്തിനുവേണ്ടിയുള്ള പാതയില്‍ അണിനിരക്കണമെന്നും പുതിയൊരു ജനാധിപത്യ സമൂഹം കെട്ടിപ്പടുക്കാനായി പോരാടണമെന്നും ഡെമോക്രാറ്റിക് സ്റ്റുഡന്‍സ് അസോസിയേഷന്‍ പ്രസ്താവനയില്‍ വ്യക്തമാക്കി.

Palakkad police harassment and racist remarks: DSA calls for stern action against policeman


Next Story

RELATED STORIES

Share it