Latest News

പേവിഷബാധ പ്രതിരോധ കുത്തിവയ്പ് മരുന്നുകളുടെ ഇറക്കുമതി നിന്നു; പാകിസ്താന്‍ പ്രതിസന്ധിയില്‍

വന്‍ മരുന്ന് ക്ഷാമമാണ് ഇതിനെ തുടര്‍ന്ന് പാകിസ്താന്‍ നേരിടുന്നത്. ഇന്ത്യയില്‍ നിന്നും ചൈനയില്‍ നിന്നും വിലകുറഞ്ഞ ആന്റി റാബിസ് വാക്‌സിന്‍ വിതരണം നിര്‍ത്തിവച്ചതാണ് പാകിസ്താനെ പ്രതിസന്ധിയിലാക്കിയത്. തെരുവുനായ്ക്കള്‍ കൂടുതലുള്ള പാകിസ്താനിലെ പ്രദേശങ്ങളിലെ ജനങ്ങളാണ് ഇതോടെ ദുരിതമനുഭവിക്കുന്നത്.

പേവിഷബാധ പ്രതിരോധ കുത്തിവയ്പ് മരുന്നുകളുടെ ഇറക്കുമതി നിന്നു; പാകിസ്താന്‍ പ്രതിസന്ധിയില്‍
X

കറാച്ചി: പേവിഷ ബാധ പ്രതിരോധ കുത്തിവയ്പ്പടക്കമുള്ള പ്രതിരോധ കുത്തിവയ്പ്പ് മരുന്നുകളുടെ വിതരണം ചൈനയും ഇന്ത്യയും നിര്‍ത്തിയതോടെ പാകിസ്താന്‍ പ്രതിസന്ധിയില്‍. വന്‍ മരുന്ന് ക്ഷാമമാണ് ഇതിനെ തുടര്‍ന്ന് പാകിസ്താന്‍ നേരിടുന്നത്. ഇന്ത്യയില്‍ നിന്നും ചൈനയില്‍ നിന്നും വിലകുറഞ്ഞ ആന്റി റാബിസ് വാക്‌സിന്‍ വിതരണം നിര്‍ത്തിവച്ചതാണ് പാകിസ്താനെ പ്രതിസന്ധിയിലാക്കിയത്. തെരുവുനായ്ക്കള്‍ കൂടുതലുള്ള പാകിസ്താനിലെ പ്രദേശങ്ങളിലെ ജനങ്ങളാണ് ഇതോടെ ദുരിതമനുഭവിക്കുന്നത്.

പ്രതിരോധ കുത്തിവയ്പ്പ് മരുന്നുകള്‍ ഇന്ത്യയില്‍ നിന്നും ചൈനയില്‍ നിന്നുമാണ് പാകിസ്താന്‍ ഇറക്കുമതി ചെയ്യാറുള്ളത്. മറ്റ് രാജ്യങ്ങളില്‍ നിന്ന് വാങ്ങുന്ന പ്രതിരോധമരുന്നുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇന്ത്യയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന വാക്‌സിനുകളുടെ വിലയില്‍ വലിയ വ്യത്യാസമുണ്ട്. ഇന്ത്യയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന വാക്‌സിന് 1,000 രൂപ (6 ഡോളര്‍) വിലവരും. യൂറോപ്പില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന മരുന്നിന് 70,000 രൂപയും (446 യുഎസ് ഡോളര്‍) വിലവരുമെന്ന് റാബിസ് ഫ്രീ കറാച്ചി പ്രോഗ്രാം ഡയറക്ടര്‍ നസീം സലാഹുദ്ദീന്‍ പറഞ്ഞു.

സിന്ധ് പ്രവിശ്യയിലെ തലസ്ഥാനമായ കറാച്ചി ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ ആശുപത്രികളില്‍ റാബിസ് വിരുദ്ധ വാക്‌സിന്റെ കുറവ് നേരിടുന്നുണ്ട്. ഇന്ത്യയില്‍ നിന്ന് വാക്‌സിന്‍ ഇറക്കുമതി ചെയ്യുന്നത് നിര്‍ത്തിയതിന് പിന്നാലെ ചൈനയിൽ നിന്നുള്ള വാക്സിൻ ഇറക്കുമതിയും പാകിസ്താൻ നിര്‍ത്തിയിരുന്നു. കശ്മീര്‍ വിഷയത്തെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തിലാണ് പാകിസ്താൻ ഇന്ത്യയിൽ നിന്നുള്ള ഇറക്കുമതി നിര്‍ത്തിയത്. അതേസമയം, കറാച്ചിയിലെ തെരുവുകളില്‍ തെരുവ്നായ്ക്കളുടെ എണ്ണത്തില്‍ വര്‍ധന ഉണ്ടായിട്ടുണ്ട്. കഴിഞ്ഞ ആഴ്ച കറാച്ചി പ്രവിശ്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് 130 ഓളം നായ്ക്കളുടെ കടിയേറ്റതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

Next Story

RELATED STORIES

Share it