Latest News

കുല്‍ഭൂഷണ്‍ ജാദവിന് ഇനിയും നയതന്ത്ര സഹായം അനുവദിക്കാനാവില്ലെന്ന് പാകിസ്താന്‍

കുല്‍ഭൂഷണ്‍ ജാദവിന് വീണ്ടും നയതന്ത്ര സഹായം അനുവദിക്കാനാവില്ലെന്ന് പാകിസ്താന്‍ വിദേശകാര്യ വക്താവ് മുഹമ്മദ് ഫൈസല്‍ വ്യക്തമാക്കി.

കുല്‍ഭൂഷണ്‍ ജാദവിന് ഇനിയും നയതന്ത്ര സഹായം അനുവദിക്കാനാവില്ലെന്ന് പാകിസ്താന്‍
X

ഇസ്‌ലാമാബാദ്: ചാരവൃത്തിയുമായി ബന്ധപ്പെട്ട് ജയിലിലടച്ച കുല്‍ഭൂഷണ്‍ ജാദവിന് രണ്ടാമതും ഇന്ത്യയില്‍ നിന്നും നയതന്ത്ര സഹായം അനുവദിക്കാനാവില്ലെന്ന് പാകിസ്താന്‍. കുല്‍ഭൂഷണ്‍ ജാദവിന് വീണ്ടും നയതന്ത്ര സഹായം അനുവദിക്കാനാവില്ലെന്ന് പാകിസ്താന്‍ വിദേശകാര്യ വക്താവ് മുഹമ്മദ് ഫൈസല്‍ വ്യക്തമാക്കി. 2017ലാണ് പാകിസ്താന്‍ സൈനിക കോടതി കുല്‍ഭൂഷണ്‍ ജാദവിനെ ചാരവൃത്തിയുമായി ബന്ധപ്പെട്ട് വധശിക്ഷയ്ക്ക് വിധിച്ചത്. അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ ഇടപെടലിനെ തുടര്‍ന്ന് ആഗസ്ത് രണ്ടിന് കുല്‍ഭൂഷണ്‍ ജാദവിന് നയതന്ത്ര സഹായം അനുവദിക്കാമെന്ന് പാകിസ്താന്‍ അറിയിച്ചെങ്കിലും നയതന്ത്ര സഹായം കൂടുതല്‍ ഫലപ്രദവും തടസ്സങ്ങളില്ലാത്തതുമായിരിക്കണമെന്ന കടുത്ത നിലപാട് ഇന്ത്യ സ്വീകരിച്ചു.

തുടര്‍ന്ന് സെപ്റ്റംബര്‍ രണ്ടിന് പാകിസ്ഥാനിലെ ഇന്ത്യന്‍ ഡെപ്യൂട്ടി ഹൈക്കമ്മീഷണര്‍ ഗൗരവ് അലുവാലിയ കുല്‍ഭൂഷണ്‍ ജാദവുമായി കൂടിക്കാഴ്ച നടത്തി. പാകിസ്താന്‍ ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലായിരുന്നു കൂടിക്കാഴ്ച. കൂടിക്കാഴ്ച പാകിസ്താന്‍ റെക്കോര്‍ഡ് ചെയ്യുകയും ചെയ്തിരുന്നു. കുല്‍ഭൂഷണ്‍ ജാദവിന് വധശിക്ഷ വിധിച്ചതിന് പിന്നാലെ പാകിസ്താനെതിരേ ഇന്ത്യ അന്താരാഷ്ട്ര നീതിന്യായ കോടതിയെ സമീപിക്കുകയായിരുന്നു. തുടര്‍ന്ന് വിയന്ന കണ്‍വെഷന്‍ പാലിക്കാനും കുല്‍ഭൂഷണ്‍ ജാദവിന് നയതന്ത്ര സഹായം അനുവദിക്കാനും ഇന്ത്യയ്ക്ക് അനുകൂലമായി പാകിസ്ഥാനോട് അന്താരാഷ്ട്ര നീതിന്യായ കോടതി ഉത്തരവിടുകയായിരുന്നു.

Next Story

RELATED STORIES

Share it