Latest News

കെഎന്‍എം സംസ്ഥാന വൈസ് പ്രസിഡന്റായിരുന്ന പാക്കഞ്ഞി പി കെ കുഞ്ഞബ്ദുല്ല ഹാജി അന്തരിച്ചു

കെഎന്‍എം സംസ്ഥാന വൈസ് പ്രസിഡന്റായിരുന്ന പാക്കഞ്ഞി പി കെ കുഞ്ഞബ്ദുല്ല ഹാജി അന്തരിച്ചു
X

പാനൂര്‍ : പ്രമുഖ വ്യവസായിയും യുഎഇയിലെ അല്‍മദീന ഗ്രൂപ്പ് സ്ഥാപക ചെയര്‍മാനും കെഎന്‍എം സംസ്ഥാന വൈസ് പ്രസിഡന്റുമായിരുന്ന പാനൂരിലെ പാക്കഞ്ഞി പി കെ കുഞ്ഞബ്ദുല്ല ഹാജി ( 90 ) അന്തരിച്ചു . വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്ന് പുലര്‍ച്ചെയാണ് അന്ത്യം . നിരവധി ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ നേതൃപരമായ പങ്ക് വഹിച്ചിരുന്നു. ഭാര്യ : കുഞ്ഞാമി ഹജ്ജുമ്മ . മക്കള്‍ : മുഹമ്മദ് , സലാം , ആഇശ , ഫാല്‍ അ കദീജ , സാബിറ , സലീന . സഹോദരങ്ങള്‍ : പരേതനായ പാക്കഞ്ഞി മമ്മു ഹാജി , അബൂബക്കര്‍ ഹാജി , അഹമ്മദ് ഹാജി , ഇബ്രാഹിം ഹാജി (കെഎന്‍എം ജില്ലാ ചെയര്‍മാന്‍ , പാനൂര്‍ നഗരസഭാ കൗണ്‍സിലര്‍ ) , യൂസഫ് ഹാജി ( അല്‍ മദീന , ദുബൈ )




Next Story

RELATED STORIES

Share it