Latest News

വിഖ്യാത ഹിന്ദുസ്ഥാനി സംഗീതജ്ഞന്‍ പണ്ഡിറ്റ് ജസ്‌രാജ് യുഎസില്‍ അന്തരിച്ചു

ഹൃദയാഘാതത്തെതുടര്‍ന്നായിരുന്നു അന്ത്യം.ഇന്ത്യന്‍ ക്ലാസ്സിക്കല്‍ സംഗീത രംഗത്തെ അതികായന്മാരില്‍ ഒരാളായി അറിയപ്പെടുന്ന പണ്ഡിറ്റ് ജസ് രാജ് ഇന്ത്യയ്ക്ക് അകത്തും പുറത്തും നിരവധി വേദികളില്‍ പാടിയിട്ടുണ്ട്.

വിഖ്യാത ഹിന്ദുസ്ഥാനി സംഗീതജ്ഞന്‍ പണ്ഡിറ്റ് ജസ്‌രാജ് യുഎസില്‍ അന്തരിച്ചു
X

ന്യൂജഴ്‌സി: വിഖ്യാത ഹിന്ദുസ്ഥാന സംഗീതജ്ഞന്‍ പണ്ഡിറ്റ് ജസ്‌രാജ് (90) യുഎസിലെ ന്യൂജഴ്‌സിയില്‍ അന്തരിച്ചു. ഹൃദയാഘാതത്തെതുടര്‍ന്നായിരുന്നു അന്ത്യം.ഇന്ത്യന്‍ ക്ലാസ്സിക്കല്‍ സംഗീത രംഗത്തെ അതികായന്മാരില്‍ ഒരാളായി അറിയപ്പെടുന്ന പണ്ഡിറ്റ് ജസ് രാജ് ഇന്ത്യയ്ക്ക് അകത്തും പുറത്തും നിരവധി വേദികളില്‍ പാടിയിട്ടുണ്ട്.ഇന്ത്യന്‍ സംഗീതത്തിന് നല്‍കിയ സംഭാവനകള്‍ പരിഗണിച്ച് രാജ്യം അദ്ദേഹത്തെ മൂന്ന് പത്മ (പത്മശ്രീ, പദ്മ ഭൂഷണ്‍, പദ്മ വിഭൂഷണ്‍) പുരസ്‌കാരങ്ങളും നല്‍കി ആദരിച്ചിട്ടുണ്ട്.

പണ്ഡിറ്റ് ജസ്‌രാജിന്റെ മരണത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചിച്ചു. വിടവാങ്ങിയത് സമാനകളില്ലാത്ത സംഗീത ഗുരുവെന്നാണ് പ്രധാനമന്ത്രി അനുശോചിച്ചത്. ഹരിയാനയില്‍ ആണ് പണ്ഡിറ്റ് ജസ്‌രാജിന്റെ ജനനം. ഹിന്ദുസ്ഥാനി സംഗീതത്തിലെ മേവാഡി ഖരാനയില്‍ ആയിരുന്നു പണ്ഡിറ്റ് ജസ്‌രാജ് ഉള്‍പ്പെട്ടിരുന്നത്. ജുഗല്‍ബന്ദിയില്‍ അദ്ദേഹം സ്വന്തമായ ഒരു ശൈലി ആവിഷ്‌ക്കരിച്ചിരുന്നു.

നേരത്തേ ഒരു ഗ്രഹത്തിനും ഇദ്ദേഹത്തിന്റെ പേര് നല്‍കിയിട്ടുണ്ട്.2006ല്‍ ഇന്റര്‍നാഷണല്‍ അസ്ട്രണോമിക്കല്‍ യൂനിയന്‍ ചെറിയ ഗ്രഹമായ 2006 വിപി32ന് പണ്ഡിറ്റ് ജസ്‌രാജ് എന്ന് പേര് നല്‍കി. 2006 നവംബറിലാണ് ഈ ഗ്രഹം കണ്ടുപിടിക്കപ്പെട്ടത്. മൊസാര്‍ട്ട്, ബീഥോവന്‍, ടെനര്‍, ലൂസിയാനോ പവര്‍ എന്നിവര്‍ക്കൊപ്പം അനശ്വരരായ സംഗീതജ്ഞരെന്ന ഗണത്തില്‍ പേര് ചേര്‍ക്കപ്പെട്ട ആദ്യത്തെ ഇന്ത്യന്‍ സംഗീതകാരന്‍ കൂടിയാണ് പണ്ഡിറ്റ് ജസ്‌രാജ്. മധുരയാണ് അദ്ദേഹത്തിന്റെ ഭാര്യ. ദുര്‍ഗ, ശാരംഗ് ദേവ് എന്നീ രണ്ട് മക്കളുമുണ്ട്.


Next Story

RELATED STORIES

Share it