- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
സര്‍, മാഡം വിളി ഒഴിവാക്കി; മാത്തൂര്‍ പഞ്ചായത്തിന്റെ വഴിയെ പടിഞ്ഞാറത്തറ ഗ്രാമപ്പഞ്ചായത്തും
ഇന്ന് ചേര്‍ന്ന ഭരണ സമിതി യോഗത്തില്‍ ആണ് ഇതു സംബന്ധിച്ച് ഐക്യകണ്‌ഠേനയുള്ള തീരുമാനമുണ്ടായത്.

പടിഞ്ഞാറത്തറ: മാത്തൂര്‍ പഞ്ചായത്തിന്റെ മാതൃക പിന്‍പറ്റി സര്‍, മാഡം വിളികള്‍ ഒഴിവാക്കി പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്തും. ഇന്ന് ചേര്‍ന്ന ഭരണ സമിതി യോഗത്തില്‍ ആണ് ഇതു സംബന്ധിച്ച് ഐക്യകണ്‌ഠേനയുള്ള തീരുമാനമുണ്ടായത്. അവകാശങ്ങള്‍ക്കായി വരുന്ന ജനങ്ങള്‍ ഇനി മുതല്‍ ജീവനക്കാരെ സര്‍/മാഡം എന്ന് വിളിക്കേണ്ടതില്ല. പഞ്ചായത്തുമായി ജനങ്ങള്‍ നടത്തുന്ന കത്തിടപാടുകളില്‍ സര്‍, മാഡം എന്നീ വിളികള്‍ ഒഴിവാക്കുകയും കത്തില്‍ അപേക്ഷിക്കുന്നു, അഭ്യര്‍ത്ഥിക്കുന്നു എന്നീ വാക്കുകള്‍ക്ക് പകരം അവകാശപ്പെടുന്നു, താല്‍പര്യപ്പെടുന്നു എന്നീ വാക്കുകള്‍ ഉപയോഗിക്കാമെന്നും പഞ്ചായത്ത് ഭരണസമിതി തീരുമാനമെടുത്തു.
ഈ മാസം 1ന് മാത്തൂര്‍ പഞ്ചായത്ത് ഭരണസമിതി ഓഫിസിലെ ജീവനക്കാരെയും ഭരണ സമിതി അംഗങ്ങളെയും സര്‍, മാഡം എന്ന് വിളിക്കുന്നത് ഒഴിവാക്കി ഉത്തരവിറക്കിയിരുന്നു. ബ്രിട്ടീഷ് ഭരണകാലത്തെ പദപ്രയോഗങ്ങളാണ് സര്‍, മാഡം വിളിയെന്ന് നിരീക്ഷിച്ചായിരുന്നു ഗ്രാമപ്പഞ്ചായത്തിന്റെ ഈ നടപടി.
RELATED STORIES
അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സിയുമായുള്ള സഹകരണം ഉപേക്ഷിക്കാനൊരുങ്ങി...
24 Jun 2025 6:55 AM GMTഇസ്രായേലിനെതിരെ വീണ്ടും മിസൈല്‍ ആക്രമണം(വീഡിയോ)
24 Jun 2025 3:19 AM GMTഇറാഖിലെ യുഎസ് താവളങ്ങള്‍ക്ക് നേരെ ഡ്രോണ്‍ ആക്രമണം(വീഡിയോ)
24 Jun 2025 2:30 AM GMTഖത്തറും യുഎഇയും ബഹ്റൈനും കുവൈത്തും വ്യോമപാത തുറന്നു
24 Jun 2025 1:58 AM GMTആക്രമണം തുടങ്ങിയത് ഇസ്രായേല്‍; വെടിനിര്‍ത്തലിന് ആരുമായും കരാറില്ലെന്ന് ...
24 Jun 2025 1:10 AM GMTഇസ്രയേല്‍-ഇറാന് വെടിനിര്‍ത്തലിന് ധാരണയെന്ന് ട്രംപ്
24 Jun 2025 1:01 AM GMT