Latest News

ഓക്‌സിജന്‍ ടാങ്ക് ചോര്‍ന്നു; നാസിക്കില്‍ 22 കൊവിഡ് രോഗികള്‍ ശ്വാസംകിട്ടാതെ മരിച്ചു

ഓക്‌സിജന്‍ ടാങ്ക് ചോര്‍ന്നു; നാസിക്കില്‍ 22 കൊവിഡ് രോഗികള്‍ ശ്വാസംകിട്ടാതെ മരിച്ചു
X

ന്യൂഡല്‍ഹി: മഹാരാഷ്ട്രയിലെ നാസിക്കില്‍ ഓക്‌സിജന്‍ ടാങ്ക് ചോര്‍ന്ന് 22 കൊവിഡ് രോഗികള്‍ ശ്വാസം മുട്ടി മരിച്ചു. നാസിക്കിലെ ഡോ. സക്കീര്‍ ഹുസൈന്‍ ആശുപത്രിക്കുമുന്നില്‍ സ്ഥാപിച്ചിരുന്ന ടാങ്കര്‍ ചോര്‍ന്നാണ് അപകടമുണ്ടായത്. ആശുപത്രിക്കു പുറത്ത് സജ്ജീകരിച്ചിരുന്ന ഓക്‌സിജന്‍ ടാങ്കില്‍ വാഹനത്തില്‍ നിന്ന് ഓക്‌സിജന്‍ നിറയ്ക്കുന്നതിനിടയിലായിരുന്നു അപകടം.

ടാങ്കര്‍ ചോര്‍ന്നതോടെ ഓക്‌സിജന്റെ സഹായത്തോടെ ശ്വസിച്ചിരുന്ന 22 പേര്‍ക്കും ശ്വാസം ലഭിക്കാതായെന്നും തുടര്‍ന്നാണ് മരണം സംഭവിച്ചതെന്നും ജില്ലാ കലക്ടര്‍ സുരാജ് മന്‍ധേര്‍ പറഞ്ഞു.

മരിച്ച എല്ലാവരും കൊവിഡ് രോഗം മൂര്‍ച്ഛിച്ച് വെന്റിലേറ്ററിന്റെ സഹായത്താലാണ് ശ്വസിച്ചിരുന്നത്. കൊവിഡ് ചികില്‍സയ്ക്കു വേണ്ടി മാത്രം നീക്കിവച്ച ആശുപത്രിയാണ് ഡോ. സക്കീര്‍ ഹുസൈന്‍ ആശുപത്രി. ഇതേ ആശുപത്രില്‍ അപകടം നടക്കുമ്പോള്‍ 150ഓളം രോഗികള്‍ ഓക്‌സിജന്‍ മാസകിലൂടെയോ വെന്റിലേറ്ററുകളിലൂടെയോ ശ്വസിച്ചിരുന്നു.

ആദ്യം ചെറിയ തോതില്‍ പുറത്തെത്തിയ ഓക്‌സിജന്‍ പുക പോലെ പരക്കുന്നതും പിന്നീട് പ്രദേശമാകെ പരക്കുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങള്‍ പുറത്തെത്തിയിട്ടുണ്ട്.

ഓക്‌സിജന്‍ സപ്ലെ നിലച്ചതോടെ രോഗികള്‍ക്ക് ശ്വാസതടസ്സം നേരിട്ടു. ബന്ധുക്കള്‍ അത് കണ്ടുനില്‍ക്കേണ്ടിവന്നുവെന്ന് മാധ്യമങ്ങള്‍ റിപോര്‍ട്ട്‌ചെയ്തു.

ചോര്‍ച്ച അടയ്ക്കാന്‍ അഗ്നിശമന സേനയുടെ സഹായം തേടിയിട്ടുണ്ട്.

ഓക്‌സിന്റെ സഹായത്തോടെ ശ്വസിച്ചുകൊണ്ടിരുന്ന 31 പേരെ അടുത്ത ആശുപത്രികളിലേക്ക് മാറ്റി.

Next Story

RELATED STORIES

Share it