Latest News

പ്രവാസികളുടെ പ്രശ്‌നങ്ങളില്‍ ഇടപെടണം: ഓവര്‍സീസ് എന്‍സിപി പ്രതിനിധികള്‍ എന്‍സിപി നേതാവ്‌ പി സി ചാക്കോയെ സന്ദര്‍ശിച്ചു

പ്രവാസികളുടെ പ്രശ്‌നങ്ങളില്‍ ഇടപെടണം: ഓവര്‍സീസ് എന്‍സിപി പ്രതിനിധികള്‍ എന്‍സിപി നേതാവ്‌ പി സി ചാക്കോയെ സന്ദര്‍ശിച്ചു
X

കുവൈറ്റ് സിറ്റി: ഓവര്‍സീസ് എന്‍സിപി പ്രതിനിധികള്‍ എന്‍സിപി സംസ്ഥാന പ്രസിഡണ്ട് പി സി ചാക്കോ എക്‌സ് എംപിയെ സന്ദര്‍ശിച്ചു. പ്രവാസികളുടെ വിവിധ പ്രശ്‌നങ്ങളും പരാതികളും കേന്ദ്ര, സംസ്ഥാന ഗവണ്‍മെന്റിന്റെ ശ്രദ്ധയില്‍പ്പെടുത്തി വേഗത്തില്‍ പ്രശ്‌നപരിഹാരമുണ്ടാക്കണമെന്ന് പ്രതിനിധികള്‍ അഭ്യര്‍ത്ഥിച്ചു. എല്ലാ പിന്തുണയും ഉറപ്പു നല്‍കുകയും ചെയ്തു.

എന്‍സിപി നാഷണല്‍ ട്രഷറര്‍ ബിജു സ്റ്റീഫന്‍, ബിജോ വാഴപ്പിള്ളി എന്നിവരാണ് പാര്‍ട്ടിയുടെ കൊച്ചിയിലുള്ള മേഖല ഓഫിസിലെത്തി സംസ്ഥാന അധ്യക്ഷനെ സന്ദര്‍ശിച്ചത്.

കേരളത്തിലെ പ്രവാസിക്ഷേമ സംവിധാനങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ഉള്‍പ്പെടുത്തിയ എന്‍സിപി ഓവര്‍സീസ് സെല്ലിന്റെ കത്ത് കൂടിക്കാഴ്ചയില്‍ പാര്‍ട്ടി സംസ്ഥാന അധ്യക്ഷന് കൈമാറി. എന്‍സിപിയുടെ ദേശീയ പ്രവാസി വിഭാഗത്തിന്റേയും മറ്റു പ്രവാസി ഘടകങ്ങളുടെയും പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായുള്ള രാഷ്ട്രീയ വിഷയങ്ങളും കൂടിക്കാഴ്ചയില്‍ ചര്‍ച്ച ചെയ്തു.

Next Story

RELATED STORIES

Share it