- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
നാലര വര്‍ഷത്തില്‍ വിതരണം ചെയ്തത് ഒന്നര ലക്ഷത്തിലധികം പട്ടയം; ഈ മാസം 13,020 പട്ടയം കൂടി

തിരുവനന്തപുരം: അധികാരത്തിലേറി അഞ്ച് വര്‍ഷം പൂര്‍ത്തീകരിക്കാനൊരുങ്ങുമ്പോള്‍ സര്‍ക്കാര്‍ വിതരണം ചെയ്തത് 1,63,691 പട്ടയം. പതിനാല് ജില്ലകളിലായി 13,020 പട്ടയങ്ങള്‍ വിതരണത്തിന് തയ്യാറായിട്ടുണ്ട്. ഈ മാസം ഇവ വിതരണം ചെയ്യുന്നതോടെ 1,76,711 പട്ടയങ്ങളുടെ വിതരണം പൂര്‍ത്തിയാകും.
ഇതുവരെ ഏറ്റവും കൂടുതല്‍ പട്ടയങ്ങള്‍ വിതരണം ചെയ്തത് തൃശൂര്‍ ജില്ലയിലാണ്, 41,387 പട്ടയം. 2,500 പട്ടയങ്ങളാണ് തൃശൂരില്‍ വിതരണത്തിനൊരുങ്ങുന്നത്. അവസാന ഘട്ട പട്ടയ വിതരണത്തില്‍ ഏറ്റവും കൂടുതല്‍ പട്ടയങ്ങള്‍ വിതരണം ചെയ്യുന്നത് ഇടുക്കി ജില്ലയിലാണ്. 6,008 പട്ടയങ്ങളാണ് ഇവിടെ വിതരണത്തിന് തയ്യാറായത്. ഇതില്‍ വര്‍ഷങ്ങളായി മുടങ്ങി കിടന്നിരുന്ന പട്ടയങ്ങളും ഉള്‍പ്പെടും.
ഇതുവരെ 56 പട്ടയമേളകളാണ് പതിനാല് ജില്ലകളിലായി സര്‍ക്കാര്‍ സംഘടിപ്പിച്ചത്. വന്‍കിട കയ്യേറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിച്ചും പട്ടയ വിതരണത്തില്‍ ഉണ്ടാകുന്ന കാലതാമസം ഒഴിവാക്കാനാവശ്യമായ സത്വര നടപടികള്‍ കൈക്കൊണ്ടും സര്‍ക്കാര്‍ മികച്ച പ്രവര്‍ത്തനമാണ് കാഴ്ചവെച്ചത്.
കൈവശമുണ്ടായിരുന്ന ഭൂമി പതിച്ചു കിട്ടിയാലും കൈവശമില്ലാത്ത ഭൂമി പതിച്ചു കിട്ടിയാലും അത് ബാങ്കുകളില്‍ ഈടുവച്ച് ലോണ്‍ എടുക്കുന്നതിനും മറ്റും സഹായിക്കുന്ന തരത്തില്‍ ചട്ടങ്ങള്‍ ഭേദഗതി ചെയ്തതും ഈ സര്‍ക്കാറിന്റെ കാലത്താണ്. ഭൂരഹിതര്‍ ഇല്ലാത്ത കേരളം എന്ന പ്രഖ്യാപിത നയത്തിലേക്കുള്ള നിര്‍ണ്ണായക ചുവടുവയ്പാണ് പട്ടയവിതരണം.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















