Latest News

ഇന്ത്യയില്‍ പ്രതിദിനം 5 ലക്ഷം പിപിഇ കിറ്റുകള്‍ ഉല്‍പാദിപ്പിക്കുന്നുണ്ടെന്ന് ഡോ. ഹര്‍ഷ് വര്‍ധന്‍

ഇന്ത്യയില്‍ പ്രതിദിനം 5 ലക്ഷം പിപിഇ കിറ്റുകള്‍ ഉല്‍പാദിപ്പിക്കുന്നുണ്ടെന്ന് ഡോ. ഹര്‍ഷ് വര്‍ധന്‍
X

ന്യൂഡല്‍ഹി: രാജ്യത്ത് പ്രതിദിനം 5 ലക്ഷം പിപിഇ കിറ്റുകള്‍ ഉല്‍പ്പാദിപ്പിക്കുന്നുണ്ടെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹര്‍ഷ് വര്‍ധന്‍. രാജ്യത്ത് 110 പിപിഇ നിര്‍മാണ കമ്പനികളാണ് ഉള്ളത്. കൊവിഡ് ചികില്‍സാ മേഖലയില്‍ ഏറ്റവും സുപ്രധാനമായ അനുബന്ധ ഉപകരണമാണ് വ്യക്തഗത സുരക്ഷ ഉറപ്പാക്കുന്ന പിപിഇ കിററുകള്‍. കൊവിഡ് വ്യാപനം തുടങ്ങിയ സമയത്ത് രാജ്യം പിപിഇ കിറ്റുകളുടെ കാര്യത്തില്‍ വലിയ ക്ഷാമം അനുഭവിച്ചിരുന്നു.

''രാജ്യത്ത് 110 പിപിഇ ഉല്‍പ്പാദന കമ്പനികളാണ് ഉള്ളത്. അവിടെ പ്രതിദിനം 5 ലക്ഷം കിറ്റുകള്‍ ഉല്‍പ്പാദിപ്പിക്കുന്നു. ആദ്യം പിപിഇ കിറ്റില്ലെന്ന് പരാതി പറഞ്ഞിരുന്ന സംസ്ഥാനങ്ങള്‍ ഇപ്പോള്‍ പറയുന്നത് അവ സംഭരിക്കാന്‍ സ്ഥലമില്ലെന്നാണ്.''- 79ാമത് സിഎസ്‌ഐആര്‍ സ്ഥാപകദിന പരിപാടിയില്‍ പങ്കെടുത്തുകൊണ്ട് ഹര്‍ഷ് വര്‍ധന്‍ പറഞ്ഞു.

ഇന്ത്യയില്‍ ഏകദേശം 7 കോടി പരിശോധനകള്‍ നടന്നുവെന്നും അതിന്റെ ഭാഗമായി രോഗമുക്തിനിരക്ക് വര്‍ധിച്ചുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Next Story

RELATED STORIES

Share it