Latest News

തടാകത്തിന്റെ ചിറ തകര്‍ന്നു; ബെംഗളൂരുവില്‍ മിന്നല്‍ പ്രളയം, 250 വീടുകളില്‍ വെള്ളം കയറി

മിന്നല്‍ പ്രളയത്തില്‍ ദുരിതമനുഭവിക്കുന്ന 250 ഓളം കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിക്കാനുള്ള ശ്രമത്തിലാണ് അധികൃതര്‍. നിരവധി കാറുകളും ഇരുചക്രവാഹനങ്ങളും ഒഴുകിപ്പോയി.

തടാകത്തിന്റെ ചിറ തകര്‍ന്നു; ബെംഗളൂരുവില്‍ മിന്നല്‍ പ്രളയം, 250 വീടുകളില്‍ വെള്ളം കയറി
X

ബെംഗളൂരു: നഗര പ്രാന്തത്തിലുള്ള ഹുലിമാവുവില്‍ നിരവധി വീടുകള്‍ വെള്ളത്തില്‍ മുങ്ങി. ചിറ തകര്‍ന്ന് തടാകത്തില്‍ നിന്ന് വെള്ളം ഇരച്ചെത്തിയതിനെതുടര്‍ന്നാണ് പ്രദേശത്ത് വെള്ളപ്പൊക്കമുണ്ടായതെന്ന് അധികൃതര്‍ അറിയിച്ചു.മിന്നല്‍ പ്രളയത്തില്‍ ദുരിതമനുഭവിക്കുന്ന 250 ഓളം കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിക്കാനുള്ള ശ്രമത്തിലാണ് അധികൃതര്‍. നിരവധി കാറുകളും ഇരുചക്രവാഹനങ്ങളും ഒഴുകിപ്പോയി.

മണ്ണുമാന്തി യന്ത്രത്തിന്റെ സഹായത്തോടെ ചിലര്‍ പൈപ്പിടാന്‍ ശ്രമിച്ചതാണ് വെള്ളപ്പൊക്കമുണ്ടാക്കിയതെന്ന് സിറ്റി മേയര്‍ എം ഗൗതം പറഞ്ഞു. സംഭവം ബ്രഹത് ബെംഗളൂരു മഹാനഗര പാലികെ (ബിബിഎംപി) അന്വേഷിക്കുമെന്നും അദ്ദേഹം പറഞ്ഞു.

250 ഓളം കുടുംബങ്ങളെ ബാധിച്ചിട്ടുണ്ടെന്നും അവരെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റാനും ഭക്ഷണം എത്തിക്കാനുമുള്ള ശ്രമങ്ങള്‍ തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു. അഗ്നിശമന ഉദ്യോഗസ്ഥരും ബ്രഹത് ബെംഗളൂരു മഹാനഗര പാലികെ (ബിബിപിഎം) അധികൃതരും രക്ഷാ പ്രവര്‍ത്തനങ്ങള്‍ നടത്തിവരികയാണ്.


Next Story

RELATED STORIES

Share it