Latest News

പ്രതിപക്ഷ ഐക്യം; കപില്‍ സിബലിന്റെ വസതിയില്‍ പ്രതിപക്ഷ നേതാക്കളുടെ കൂടിച്ചേരല്‍

പ്രതിപക്ഷ ഐക്യം; കപില്‍ സിബലിന്റെ വസതിയില്‍ പ്രതിപക്ഷ നേതാക്കളുടെ കൂടിച്ചേരല്‍
X

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് കപില്‍ സിബലിന്റെ വസതിയില്‍ പ്രതിപക്ഷ പാര്‍ട്ടി നേതാക്കള്‍ യോഗം ചേര്‍ന്നു. കപില്‍ സിബലിന്റെ ജന്മദിനത്തിനോടനുബന്ധിച്ചാണ് നേതാക്കള്‍ ഒത്തുചേര്‍ന്നതെങ്കിലും രാഷ്ട്രീയ ചര്‍ച്ചകള്‍ നടത്തിയതായിട്ടാണ് വിവരം.


സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജ, ആര്‍ജെഡി അധ്യക്ഷന്‍ ലാലുപ്രസാദ് യാദവ്, എന്‍സിപി അധ്യക്ഷന്‍ ശരദ് പവാര്‍, സമാജ് വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ്, നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഉമര്‍ അബ്ദുല്ല, ആം ആദ്മി പാര്‍ട്ടി നേതാവ് സഞ്ജയ് സിംഗ്, തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് ഡെറിക് ഒബ്രയാന്‍, ഡിഎംകെ നേതാവ് തിരുച്ചി ശിവ, ആര്‍എല്‍ഡി നേതാവ് ജയന്ത് ചൗധരി, ബിജെഡി നേതാവ് പിനകി മിശ്ര, ശിവസേന നേതാവ് സഞ്ജയ് റാവത്ത്, അകാലിദള്‍ നേതാവ് നരേഷ് ഗുജ്‌റാള്‍ എന്നിവര്‍ പങ്കെടുത്തു. ടിഡിപിയുടേയും വൈഎസ്ആര്‍ കോണ്‍ഗ്രസ് പ്രതിനിധികളും കപില്‍ സിബലിന്റെ വസതിയിലെത്തി.കോണ്‍ഗ്രസില്‍ നിന്ന് കപില്‍ സിബലിനെക്കൂടാതെ ഗുലാം നബി ആസാദ്, ആനന്ദ് ശര്‍മ്മ, ഭൂപീന്ദര്‍ സിംഗ് ഹൂഡ, ശശി തരൂര്‍, മനീഷ് തിവാരി എന്നിവരും യോഗത്തിലുണ്ടായിരുന്നു.




Next Story

RELATED STORIES

Share it