Latest News

നിയമസഭയില്‍ പ്രതിപക്ഷ പ്രതിഷേധം; സഭ നിര്‍ത്തിവച്ചു

നിയമസഭയില്‍ പ്രതിപക്ഷ പ്രതിഷേധം; സഭ നിര്‍ത്തിവച്ചു
X

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളയില്‍ നിയമസഭയില്‍ പ്രതിപക്ഷ പ്രതിഷേധം. പ്രതിഷേധത്തെതുടര്‍ന്ന് സഭ നിര്‍ത്തിവച്ചു. ദേവസ്വം മന്ത്രി രാജിവക്കണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ആവശ്യപ്പെട്ടു. നടുത്തളത്തിലിറങ്ങിയ പ്രതിപക്ഷം സ്പീക്കറുടെ മുഖം മറച്ച് ബാനര്‍ ഉയര്‍ത്താന്‍ ശ്രമിക്കുകയായിരുന്നു.

പ്രതിപക്ഷ പ്രതിഷേധം അതിരുവിട്ടുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സ്പീക്കറുടെ മുഖം മറച്ച പ്രതിഷേധം ഇതാദ്യമാണ്. പലതരം പ്രതിഷേധങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. എന്തിനും മറുപടി പറയാന്‍ സര്‍ക്കാര്‍ തയ്യാറാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ലെവല്‍ ക്രോസ് പോലെ പ്രതിപക്ഷം വികസനം തടസപ്പെടുത്തുകയാണെന്ന് മന്ത്രി മുഹമ്മദ് റിയാസ് കുറ്റപ്പെടുത്തി. ഒരു റെയില്‍വേ ഓവര്‍ ബ്രിഡ്ജ് പോലെ അതിനെ ഭരണപക്ഷം മറികടക്കും. ഇന്ന് സ്പീക്കറുടെ മുഖം കാണാന്‍ കഴിയുന്നുണ്ട്. മൊത്തത്തില്‍ തടസ്സപ്പെടുത്താന്‍ പ്രതിപക്ഷത്തിന് കഴിയുന്നില്ലെന്നും റിയാസ് പറഞ്ഞു.

അതേസമയം, ശബരിമലയിലെ ദ്വാരകപാലശ ശില്‍പങ്ങള്‍ പൊതിഞ്ഞ സ്വര്‍ണപ്പാളിയില്‍ നിന്നും സ്വര്‍ണം കാണാതായ സംഭവത്തില്‍ കൂടുതല്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കാന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് തീരുമാനിച്ചു. ദേവസ്വം പൊതുമരാമത്ത് അസി. എഞ്ചിനീയര്‍ സുനില്‍ കുമാറിനെ സസ്പെന്‍ഡ് ചെയ്തേക്കുമെന്നാണ് സൂചനകള്‍.

Next Story

RELATED STORIES

Share it