Latest News

എ കെ ബാലന്റെ ജമാഅത്തെ ഇസ് ലാമിക്കെതിരെയുള്ള പ്രസ്താവന വര്‍ഗീയമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍

എ കെ ബാലന്റെ ജമാഅത്തെ ഇസ് ലാമിക്കെതിരെയുള്ള പ്രസ്താവന വര്‍ഗീയമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍
X

തിരുവനന്തപുരം: സിപിഎം കേന്ദ്ര കമ്മിറ്റി അംഗവും മുതിര്‍ന്ന നേതാവുമായ എ കെ ബാലന്റെ ജമാഅത്തെ ഇസ് ലാമിക്കെതിരെയുള്ള പ്രസ്താവന വര്‍ഗീയമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞു. യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ ആഭ്യന്തരം ജമാഅത്തെ ഇസ് ലാമി ഭരിക്കും എന്ന പ്രസ്താവനയില്‍ സിപിഐ നിലപാട് വ്യക്തമാക്കണമെന്നും വിഡി സതീശന്‍ പറഞ്ഞു.സ്വര്‍ണ്ണക്കൊള്ള കേസില്‍ പ്രതികളെ സിപിഎം സംരക്ഷിക്കുകയാണ്. എന്ത് കൊണ്ട് പദ്മകുമാറിനെ സിപിഎം പുറത്താക്കുന്നില്ലെന്നും സതീശന്‍ ചോദിച്ചു.

എകെ ബാലന്റെ വിവാദ പ്രസ്താവനക്കെതിരെ നിയമനടപടിയുമായി മുന്നോട്ട് പോകുമെന്ന് ജമാഅത്തെ ഇസ്ലാമി കേരള ഘടകം അറിയിച്ചു. യുഡിഎഫ് വീണ്ടും കേരളത്തില്‍ അധികാരത്തിലെത്തിയാല്‍ ജമാഅത്തെ ഇസ്ലാമിയായിരിക്കും ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുകയെന്ന ബാലന്റെ പ്രസ്താവനക്കെതിരെയാണ് നിയമ നടപടിക്ക് ഒരുങ്ങുന്നത്.

ബാലന്റെ ഈ പ്രസ്താവന വര്‍ഗീയ ധ്രുവീകരണം ലക്ഷ്യമിട്ടുള്ളതാണെന്ന് ജമാഅത്തെ ഇസ്ലാമി അഭിപ്രായപ്പെട്ടു. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പ് മുന്‍നിര്‍ത്തി സിപിഎം നടത്തുന്ന വര്‍ഗീയ അജണ്ടയുടെ ഭാഗമാണിതെന്നും ജമാഅത്തെ ഇസ്ലാമി വ്യക്തമാക്കി.

Next Story

RELATED STORIES

Share it