Latest News

ഓപറേഷൻ സിന്ദൂർ; ചുമതലകൾ ഭംഗിയായി നിർവഹിച്ചു: വ്യോമസേന

ഓപറേഷൻ സിന്ദൂർ; ചുമതലകൾ ഭംഗിയായി നിർവഹിച്ചു: വ്യോമസേന
X

ന്യൂഡൽഹി: ഓപറേഷൻ സിന്ദൂർ ദൗത്യത്തിൽ "നിയോഗിക്കപ്പെട്ട ചുമതലകൾ വിജയകരമായി നിർവഹിച്ചു"വെന്ന് ഇന്ത്യൻ വ്യോമസേന."ദേശീയതയുടെ ലക്ഷ്യങ്ങളെ ഏകോപിപ്പിച്ചു കൊണ്ട് വിവേകത്തോടെയാണ് സൈന്യം പ്രവർത്തനങ്ങൾ നടത്തിയതെന്ന് വ്യോമസേന എക്സിൽ പറഞ്ഞു. സ്ഥിരീകരിക്കാത്ത വിവരങ്ങളുടെ ഊഹാപോഹങ്ങളിൽ നിന്നും പ്രചാരണങ്ങളിൽ നിന്നും എല്ലാവരും വിട്ടുനിൽക്കണമെന്നും ജാഗ്രത പാലിക്കണമെന്നും വ്യോമസേന കൂട്ടിചേർത്തു.

അതേ സമയം, സായുധ സേന ശക്തമായ ജാഗ്രത പാലിക്കുന്നുണ്ടെന്നും അന്താരാഷ്ട്ര അതിർത്തിയിലും നിയന്ത്രണ രേഖയിലും ആവർത്തിച്ചുള്ള നിയമലംഘനങ്ങളെ ശക്തമായി നേരിടാൻ അവർക്ക് നിർദേശം നൽകിയിട്ടുണ്ടെന്നും വിദേശകാര്യ സെക്രട്ടറി വികം മിശ്രി അറിയിച്ചു.

Next Story

RELATED STORIES

Share it