Latest News

ഓപറേഷന്‍ മല്‍സ്യ: 253 കിലോ മല്‍സ്യം നശിപ്പിച്ചു; ഏറ്റവും കൂടുതല്‍ കേടായ മല്‍സ്യം പിടിച്ചത് എറണാകുളത്ത്

ഓപറേഷന്‍ മല്‍സ്യ: 253 കിലോ മല്‍സ്യം നശിപ്പിച്ചു; ഏറ്റവും കൂടുതല്‍ കേടായ മല്‍സ്യം പിടിച്ചത് എറണാകുളത്ത്
X

തിരുവനന്തപുരം: സംസ്ഥാനത്ത് കഴിഞ്ഞ രണ്ടുദിവസങ്ങളിലായി ഭക്ഷ്യസുരക്ഷാ വകുപ്പ് പ്രത്യേക സ്‌ക്വാഡ് 460 സ്ഥാപനങ്ങള്‍ പരിശോധിച്ചതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. അതില്‍ 328 മത്സ്യപരിശോധനകള്‍ നടത്തി. 110 സാമ്പിളുകള്‍ ഭക്ഷ്യ സുരക്ഷാ മൊബൈല്‍ ലാബില്‍ പരിശോധിച്ചു.

വിദഗ്ധപരിശോധനകള്‍ക്കായി 285 സാമ്പിളുകള്‍ ശേഖരിച്ചു. 63 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കി. കേടായ 253 കിലോഗ്രാം മത്സ്യം നശിപ്പിച്ചു. എറണാകുളം ജില്ലയില്‍ നിന്നു മാത്രം 130 കിലോ മത്സ്യമാണ് പിടിച്ചെടുത്ത് നശിപ്പിച്ചത്. 5 സ്ഥാപനങ്ങള്‍ അടപ്പിച്ചു. പരിശോധനകള്‍ തുടരുമെന്നും മന്ത്രി വ്യക്തമാക്കി.

Next Story

RELATED STORIES

Share it