Latest News

പൗരത്വം, പൗരത്വ പട്ടിക, ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ എന്താണ്? ഓപണ്‍ ഫോറം നാളെ പുതുപ്പറമ്പില്‍

സംശയങ്ങള്‍ക്ക് മറുപടി നല്‍കുന്നത് അഡ്വ. മുഹമ്മദ് ഷരീഫ്, അബുല്‍ മജീദ് ഖാസിമി, അഡ്വ. സാദിഖ് നടുത്തൊടി തുടങ്ങിയവരാണ്.

പൗരത്വം, പൗരത്വ പട്ടിക, ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ എന്താണ്? ഓപണ്‍ ഫോറം നാളെ പുതുപ്പറമ്പില്‍
X

പുതുപ്പറമ്പ്: പൗരത്വത്തെയും പൗരത്വ പട്ടികയെയും ദേശീയ ജനസംഖ്യാ രജിസ്റ്ററിനെയും കുറിച്ച് നിരവധി സംശയങ്ങള്‍ ജനങ്ങള്‍ക്കുണ്ട്. രാഷ്ട്രീയപാര്‍ട്ടികള്‍ പൗരത്വപ്രശ്‌നം അപകടമാണെന്ന് പറയുമ്പോള്‍ ബിജെപി നേതാക്കളും സര്‍ക്കാരും നിയമം ഇന്ത്യക്കാര്‍ക്ക് പ്രശ്‌നമൊന്നുമുണ്ടാക്കില്ലെന്ന് ആവര്‍ത്തിക്കുന്നു. നിയമത്തെയും പൗരത്വ പട്ടികയെയും ദേശീയ ജനസംഖ്യാ രജിസ്റ്ററിനെയും കുറിച്ച് ജനങ്ങള്‍ക്കുള്ള സംശയങ്ങള്‍ക്ക് മറുപടി നല്‍കുകയാണ് ഓപണ്‍ ഫോറം.

എന്താണ് എന്‍ആര്‍സി? എന്താണ് സിഎഎ, എന്താണ് എന്‍പിആര്‍, പ്രധാനമന്ത്രിയുടെ വാദം ശരിയാണോ? പൗരത്വ ഭേദഗതി നിയമം നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി പറയുന്നതില്‍ കഴമ്പുണ്ടോ? രാഷ്ട്രപതി ഒപ്പിട്ട നിയമം കേരളത്തില്‍ നടപ്പാക്കാതിരിക്കാനവുമോ? തുടങ്ങി പൗരത്വ ഭേദഗതിയെ കുറിച്ച് അടിസ്ഥാനപരമായ സംശയങ്ങള്‍ക്ക് മറുപടി നല്‍കുന്നത് അഡ്വ. മുഹമ്മദ് ഷരീഫ്, അബുല്‍ മജീദ് ഖാസിമി, അഡ്വ. സാദിഖ് നടുത്തൊടി തുടങ്ങിയവരാണ്. ഓപ്പണ്‍ ഫോറം 6.30 ന് ആരംഭിക്കും.



Next Story

RELATED STORIES

Share it