Latest News

ഡല്‍ഹി റിപബ്ലിക് ദിന പരേഡില്‍ 24,000 പേര്‍ക്ക് മാത്രം അനുമതി

ഡല്‍ഹി റിപബ്ലിക് ദിന പരേഡില്‍ 24,000 പേര്‍ക്ക് മാത്രം അനുമതി
X

ന്യൂഡല്‍ഹി: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഇത്തവണത്തെ റിപബ്ലിക് ദിന പരേഡില്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തും. ഇത്തവണ 24,000 പേര്‍ക്കാണ് പങ്കെടുക്കാന്‍ അനുമതിയുണ്ടാവുക. കഴിഞ്ഞ വര്‍ഷം 25,000 പേര്‍ക്ക് അനുമതിയുണ്ടായിരുന്നു. കൊവിഡ് നിയന്ത്രണങ്ങള്‍ക്കിടയില്‍ രാജ്യത്ത് ഇത് രണ്ടാം തവണയാണ് റിപബ്ലിക് ദിനാഘോഷം നടക്കുന്നത്.

24,000 പേരില്‍ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, കുട്ടികള്‍, എന്‍സിസി കാഡറ്റുകള്‍, അംബാസിഡര്‍മാര്‍, രാഷ്ട്രീയനേതാക്കള്‍ എന്നിവര്‍ ഉള്‍പ്പെടും.

കഴിഞ്ഞ വര്‍ഷം നടന്ന റിപബ്ലിക് ദിന പരേഡില്‍ വിദേശപ്രതിനിധികളാരും പങ്കെടുത്തിരുന്നില്ല. 55 വര്‍ഷത്തിനിടയില്‍ വിദേശപ്രതിനിധികാളില്ലാതെ റിപബ്ലിക് ദിനാഘോഷം നടന്നത് ഇതാദ്യമാണ്.

ഇത്തവണ അഞ്ച് സെന്‍ട്രല്‍ ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ പങ്കെടുക്കാന്‍ സാധ്യതയുണ്ട്. കസാകിസ്താന്‍, ഉസ്ബക്കിസ്താന്‍, കിര്‍ഗിസ്താന്‍, തുര്‍ക്കിമിനിസ്താന്‍, കിര്‍ഗിസ്താന്‍ തുടങ്ങി അഞ്ച് രാജ്യങ്ങളുടെ പ്രസിഡന്റുമാര്‍ പങ്കെടുക്കുമെന്നാണ് കരുതുന്നതെങ്കിലും സ്ഥിരീകരിച്ചിട്ടില്ല.

കഴിഞ്ഞ വര്‍ഷം ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്‍ പങ്കെടുക്കാനിരുന്നിരുന്നെങ്കിലും ബ്രിട്ടനില്‍ കൊവിഡ് വ്യാപനം റിപോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ യാത്ര ഒഴിവാക്കി.

സാധാരണ 1.25 ലക്ഷം പേരാണ് റിപബ്ലിക് ദിനാഘോഷങ്ങളില്‍ പങ്കെടുക്കുക. കഴിഞ്ഞ വര്‍ഷം അത് 25,000 ആയിരുന്നു.

ഇതില്‍ 5,200 പേര്‍ പൊതുജനങ്ങളില്‍ നിന്ന് ടിക്കറ്റുമായി എത്തുന്നവരാണ്.

19,000 പേര്‍ ക്ഷണിക്കപ്പെടുന്നവരാണ്.

പങ്കെടുക്കുന്നവര്‍ രണ്ട് വാക്‌സിനും എടുത്തവരായിരിക്കണം.

Next Story

RELATED STORIES

Share it