- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഡിജിപിയുടെ പേരില്‍ ഓണ്‍ലൈന്‍ തട്ടിപ്പ്: നൈജീരിയന്‍ സ്വദേശി ഡല്‍ഹിയില്‍ പിടിയില്‍
റൊമാനസ് ക്ലിബൂസിനെ തിരുവനന്തപുരം സിറ്റി സൈബര്‍ പോലിസാണ് പിടികൂടിയത്

തിരുവനന്തപുരം: സംസ്ഥാന പോലിസ് മേധാവി അനില്‍കാന്തിന്റെ പേരില്‍ ഓണ്‍ലൈന്‍ പണം തട്ടിപ്പ് നടത്തിയ നൈജീരിയന്‍ സ്വദേശിയെ ഡല്‍ഹയിലെ ഉത്തം നഗറില്‍ നിന്നും പിടികൂടി. റൊമാനസ് ക്ലിബൂസിനെ തിരുവനന്തപുരം സിറ്റി സൈബര്‍ പോലിസാണ് പിടികൂടിയത്. ഡിജിപിയുടെ പേരില്‍ ഒരു അധ്യാപികയില്‍ നിന്നും 14 ലക്ഷം രൂപയാണ് ഇയാള്‍ തട്ടിയെടുത്തത്. ഡിജിപി അനില്‍ കാന്തിന്റെ പേരില്‍ വ്യാജ വാട്‌സ് ആപ്പ് അക്കൗണ്ടുണ്ടാക്കി കൊല്ലത്തെ ഒരു അധ്യാപികയില്‍ നിന്നും ഹൈ ടെക് രീതിയില്‍ പണം തട്ടിയത്. ഓണ്‍ ലൈന്‍ ലോട്ടറി അടിച്ചുവെന്ന് പറഞ്ഞുവെന്ന സന്ദേശമാണ് കൊല്ലം കുണ്ടറ സ്വദേശിയായ അധ്യാപികയ്ക്ക് ആദ്യം ലഭിക്കുന്നത്.
സമ്മാനത്തുക നല്‍കുന്നതിന് മുമ്പ് നികുതി അടയ്ക്കാനുള്ള പണം കമ്പനിക്ക് നല്‍കണമെന്ന് ഹൈ ടെക് സംഘം സന്ദേശമയച്ചു. സംശയം തോന്നിയ അധ്യാപിക തിരിച്ചു സന്ദേശമയച്ചപ്പോള്‍ പിന്നെയെത്തിയത് ഡിജിപിയുടെ സന്ദേശമാണ്. ടാക്‌സ് അടയ്ക്കണമെന്നും അല്ലെങ്കില്‍ നിയമ നടപടി നേരിടുമെന്നും ഡിജിപിയുടെ ചിത്രം വച്ച് വാട്‌സ് ആപ്പ് സന്ദേശത്തില്‍ പറഞ്ഞിരുന്നു. ഡിജിപിയുടേതെന്ന പേരിലുള്ള സന്ദേശത്തില്‍ താന്‍ ഇപ്പോള്‍ ഡല്‍ഹിയിലാണെന്നും അറിയിച്ചു.
ഇതോടെ സംശയം തീക്കാന്‍ അധ്യാപിക പോലിസ് ആസ്ഥാനത്തേക്ക് വിളിച്ചു. അന്ന് ഡിജിപി ഡല്‍ഹിയിലേക്ക് പോയെന്ന മറുപടി പോലിസ് ആസ്ഥാനത്ത് നിന്ന് ലഭിച്ചപ്പോള്‍ സന്ദേശമയക്കുന്നത് ഡിജിപിയാണെന്ന് ഉറപ്പിച്ച അധ്യാപിക ഹെടെക്ക് സംഘത്തിന്റെ ആവശ്യം അംഗീകരിക്കുകയായിരുന്നു. അസം സ്വദേശിയുടെ പേരിലെടുത്ത ഒരു നമ്പറില്‍ നിന്നാണ് വ്യാജ വാട്‌സ് ആപ്പ് അക്കൗണ്ടുണ്ടാക്കി തട്ടിപ്പ് നടത്തിയെന്ന് ഹൈ ടെക് സെല്ലിന്റെ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. സൈബര്‍ തട്ടിപ്പില്‍ ജാഗ്രത പുലത്തണമെന്ന് പോലിസ് ജനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കുന്നതിനിടയിലായിരുന്നു സംസ്ഥാന പോലിസ് മേധാവിയുടെ പേരില്‍ തന്നെ തട്ടിപ്പ് നടന്നത്.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















