Latest News

'ഒരു രാജ്യം ഒരു റേഷന്‍ കാര്‍ഡ്': ആഭ്യന്തര കുടിയേറ്റക്കാര്‍ക്ക് ഗുണകരമായേക്കും

ഇന്ത്യയില്‍ ഇന്ന് സംസ്ഥാനാന്തര കുടിയേറ്റം ശക്തമാണ്. പ്രത്യേകിച്ച് ദരിദ്ര ജനവിഭാഗങ്ങള്‍ കൂടുതല്‍ തൊഴിലവസരങ്ങള്‍ ലഭിക്കുന്ന പ്രദേശങ്ങളിലേക്ക് കുടിയേറുകയാണ്. ഇത്തരക്കാര്‍ക്ക് ഏത് സംസ്ഥാനത്തുനിന്നും ഭക്ഷ്യധാന്യം ലഭിക്കുമെന്നതാണ് ഈ പദ്ധതിയുടെ ഗുണം.

ഒരു രാജ്യം ഒരു റേഷന്‍ കാര്‍ഡ്: ആഭ്യന്തര കുടിയേറ്റക്കാര്‍ക്ക് ഗുണകരമായേക്കും
X

ന്യൂഡല്‍ഹി: ഒരു രാഷ്ട്രം ഒരു റേഷന്‍ കാര്‍ഡ് പദ്ധതി ആഭ്യന്തര കുടിയേറ്റം നടത്തുന്ന ദരിദ്രജനവിഭാഗങ്ങള്‍ക്ക് ഗുണകരമായേക്കും. 'ഒരു രാജ്യം ഒരു റേഷന്‍ കാര്‍ഡ്' പദ്ധതി 2020 ജൂണ്‍ ഒന്നു മുതല്‍ ആരംഭിക്കുമെന്ന് രാം വിലാസ് പസ്വാന്‍ കഴിഞ്ഞ ദിവസം മാധ്യമങ്ങളെ അറിയിച്ചിരുന്നു.

'ഈ സ്‌കീം പ്രകാരം ഒരേ റേഷന്‍കാര്‍ഡ് ഉപയോഗിച്ച് രാജ്യത്തെ ഏത് റേഷന്‍ ഷോപ്പുകളില്‍ നിന്നും കാര്‍ഡ് ഉടമയ്ക്ക് റേഷന്‍ വാങ്ങാനാവും'- പസ്വാന്‍ പറഞ്ഞു.

ദേശീയ ഭക്ഷ്യ സുരക്ഷ ആക്റ്റ്, 2013 അനുസരിച്ച് രാജ്യത്തെ എല്ലാ ജനവിഭാഗങ്ങള്‍ക്കും താങ്ങാവുന്ന വിലയില്‍ ഭക്ഷ്യവസ്തുക്കള്‍ നല്‍കാന്‍ രാഷ്ട്രം ബാധ്യസ്ഥമാണ്. അന്ത്യോദയ അന്ന യോജന പദ്ധതിയില്‍ പെട്ട ദരിദ്രവിഭാഗങ്ങള്‍ക്ക് കിലോയ്ക്ക് 3 രൂപയ്ക്ക് അരിയും 2 രൂപയ്ക്ക് ഗോതമ്പും ഒരു രൂപയ്ക്ക് പയറുവര്‍ഗവും നല്‍കും. നിലവില്‍ സംസ്ഥാന സര്‍ക്കാരുകള്‍ നല്‍കുന്ന റേഷന്‍ കാര്‍ഡുകള്‍ വഴിയാണ് ഭക്ഷ്യവസ്തുക്കള്‍ വിതരണം ചെയ്യുക. അവ കാര്‍ഡുടമയ്ക്ക് റേഷന്‍ ഷോപ്പു വഴി വാങ്ങാം. അതിനാവശ്യമായ ഭക്ഷ്യധാന്യങ്ങള്‍ ഫുഡ് കോര്‍പറേഷനുകളില്‍ നിന്ന് റേഷന്‍ ഷോപ്പുകളിലേക്ക് നല്‍കും. നിലവില്‍ റേഷന്‍ കാര്‍ഡ് നല്‍കിയ സംസ്ഥാനത്തുനിന്നു മാത്രമേ റേഷന്‍ ലഭിക്കുകയുള്ളു. ഈ പദ്ധതി നടപ്പാവുന്നതോടെ അത് മാറും.

ഇന്ത്യയില്‍ ഇന്ന് സംസ്ഥാനാന്തര കുടിയേറ്റം ശക്തമാണ്. പ്രത്യേകിച്ച് ദരിദ്ര ജനവിഭാഗങ്ങള്‍ കൂടുതല്‍ തൊഴിലവസരങ്ങള്‍ ലഭിക്കുന്ന പ്രദേശങ്ങളിലേക്ക് കുടിയേറുകയാണ്. ഇത്തരക്കാര്‍ക്ക് ഏത് സംസ്ഥാനത്തുനിന്നും ഭക്ഷ്യധാന്യം ലഭിക്കുമെന്നതാണ് ഈ പദ്ധതിയുടെ ഗുണം. 2011ലെ സെന്‍സസ് റിപോര്‍ട്ട് പ്രകാരം 4.1 കോടി പേര്‍ സംസ്ഥാനാന്തര കുടിയേറ്റക്കാരാണ്.

Next Story

RELATED STORIES

Share it