Latest News

'ഒരു രാഷ്ട്രം, ഒരു പോലിസ് യൂണിഫോം'; സംസ്ഥാനങ്ങളോട് നിര്‍ദേശങ്ങള്‍ തേടി കേന്ദ്രം

ഒരു രാഷ്ട്രം, ഒരു പോലിസ് യൂണിഫോം; സംസ്ഥാനങ്ങളോട് നിര്‍ദേശങ്ങള്‍ തേടി കേന്ദ്രം
X

ന്യൂഡല്‍ഹി: രാജ്യത്ത് 'ഒരു രാഷ്ട്രം, ഒരു പോലിസ് യൂണിഫോം' പദ്ധതി നടപ്പാക്കുന്നതിനുള്ള നടപടികള്‍ വേഗത്തിലാക്കി കേന്ദ്ര ആഭ്യന്തരമന്ത്രാലയം. പദ്ധതിയെക്കുറിച്ച് സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണപ്രദേശങ്ങളുടെയും നിര്‍ദേശങ്ങള്‍ തേടി കേന്ദ്രം കത്തയച്ചു. നവംബര്‍ നാലിനകം വിവരങ്ങള്‍ സമര്‍പ്പിക്കണമെന്ന് നിര്‍ദേശിച്ചിട്ടുമുണ്ട്.

ആന്ധ്രാപ്രദേശ്, കേരളം, തെലങ്കാന, ഒഡീഷ, ജാര്‍ഖണ്ഡ്, പശ്ചിമബംഗാള്‍ എന്നിവയുള്‍പ്പെടെ 16 സംസ്ഥാനങ്ങളിലാണ് കത്തയച്ചത്. പോലിസ് യൂണിഫോമുകളുടെ ഗുണനിലവാരം, രൂപകല്‍പന, വില തുടങ്ങിയ വിവരങ്ങളാണ് കേന്ദ്രം ആവശ്യപ്പെട്ടിരിക്കുന്നത്. കൂടാതെ, വാര്‍ഷിക യൂണിഫോം അലവന്‍സ്, റാങ്ക് തിരിച്ചുള്ള തുക, ഒരു ജോഡി യൂണിഫോമിന്റെ ഏകദേശവില എന്നിവയും ഉള്‍പ്പെടുത്തണമെന്ന് നിര്‍ദേശിച്ചു.

ഏകീകൃത യൂണിഫോം രൂപപ്പെടുത്താനുള്ള ചുമതല ബ്യൂറോ ഓഫ് പോലിസ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്‌മെന്റിന് (ബിപിആര്‍ ആന്‍ഡ് ഡി) നല്‍കി. തുണിയുടെ ഗുണനിലവാരം, നിറം, ചിഹ്നം, ചെലവ് തുടങ്ങിയ ഘടകങ്ങള്‍ പരിശോധിക്കുന്നതിനുള്ള പഠനം ബിപിആര്‍ ആന്‍ഡ് ഡി ആരംഭിച്ചിട്ടുണ്ടെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു.

2022ല്‍ സംസ്ഥാന ആഭ്യന്തരമന്ത്രിമാരുടെ യോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഏകീകൃത പോലിസ് യൂണിഫോം എന്ന ആശയം ആദ്യമായി മുന്നോട്ടുവച്ചത്.

Next Story

RELATED STORIES

Share it