വിഴിഞ്ഞത്ത് മത്സ്യബന്ധന വള്ളം മറിഞ്ഞ് ഒരാള്‍ക്ക് പരിക്കേറ്റു
വിഴിഞ്ഞം തീരത്ത് നിന്ന് പുറപ്പെട്ട് കോവളം ലൈറ്റ് ഹൌസ് ഭാഗത്തെത്തിയതോടെ ശക്തമായ തിരയില്‍ പെട്ട് വള്ളം മറിയുകയായിരുന്നു.

കോവളം : വിഴിഞ്ഞം തീരത്ത് മീന്‍ പിടിക്കാനിറങ്ങി വള്ളം മറിഞ്ഞുണ്ടായ അപകടത്തില്‍ ഒരു മത്സ്യതൊഴിലാളിക്ക് പരിക്കേറ്റു.വിഴിഞ്ഞം മൈലാഞ്ചിക്കല്ല് സ്വദേശി പീരുമുഹമ്മദിനാണ് (45) പരിക്കേറ്റത്.ഇന്നലെ വൈകിട്ട് 5.30 ഓട് കൂടിയാണ് കോവളം ലൈറ്റ് ഹൌസ് ഭാഗത്ത് അപകടം നടന്നത്. പീരുമുഹമ്മദും സഹോദരന്‍ സുധീറും സഞ്ചരിച്ച വള്ളമാണ് അപകടത്തില്‍പെട്ടത്. വിഴിഞ്ഞം തീരത്ത് നിന്ന് പുറപ്പെട്ട് കോവളം ലൈറ്റ് ഹൌസ് ഭാഗത്തെത്തിയതോടെ ശക്തമായ തിരയില്‍ പെട്ട് വള്ളം മറിയുകയായിരുന്നു. ഉടന്‍തന്നെ നാട്ടുകാരും ലൈഫ്ഗാര്‍ഡുകളും അപകടമറിഞ്ഞ് സ്ഥലത്തെത്തിയ കോവളം സി.ഐ അനില്‍കുമാറും എസ്.ഐ ഷാനിബാസിന്റെ നേതൃത്വത്തിലെത്തിയ വിഴിഞ്ഞം തീരദേശപോലീസും രക്ഷാപ്രവര്‍ത്തനം നടത്തി. മത്സ്യതൊഴിലാളികളെയും മറിഞ്ഞവള്ളവും കരയ്‌ക്കെത്തിച്ചു. അപകടത്തില്‍ പരിക്കേറ്റ അവശനായ പീരുമുഹമ്മദിനെ ആദ്യം വിഴിഞ്ഞം ആശുപത്രിയിലെത്തിച്ചെങ്കിലും പിന്നീട് അവിടെ നിന്ന് മെഡിക്കല്‍ കോളേജാശുപത്രിയിലേക്ക് മാറ്റി.
RELATED STORIES
രാഹുല്‍ ഗാന്ധിയുടെ ലോക്സഭാ അംഗത്വം റദ്ദാക്കിയ സംഭവം:...
24 March 2023 11:23 AM GMTരാഹുല്‍ ഗാന്ധിയുടെ അയോഗ്യത: വയനാട്ടില്‍ പുതിയ തിരഞ്ഞെടുപ്പ്...
24 March 2023 10:30 AM GMTഭയപ്പെടുത്തുകയോ നിശബ്ദരാക്കുകയോ ചെയ്യില്ല; നിയമപരമായും...
24 March 2023 10:15 AM GMTകണ്ണൂരില്‍ കൊവിഡ് ബാധിതന് മരണപ്പെട്ടു
24 March 2023 9:50 AM GMTഒരു 'ലൗ ജിഹാദ്' കെട്ടുകഥ കൂടി പൊളിഞ്ഞു; കോഴിക്കോട് സ്വദേശിയെ കോടതി...
24 March 2023 9:42 AM GMTകണ്ണൂര്‍ കോട്ടയിലെ ലൈറ്റ് ആന്റ് സൗണ്ട് ഷോ അഴിമതിക്കേസ്: എ പി...
24 March 2023 12:32 AM GMT