Latest News

കൊടുവള്ളിയില്‍ യുവാവിനെ തട്ടിക്കൊണ്ട് പോയ കേസ്; ഒരാള്‍ അറസ്റ്റില്‍

കൊടുവള്ളിയില്‍ യുവാവിനെ തട്ടിക്കൊണ്ട് പോയ കേസ്; ഒരാള്‍ അറസ്റ്റില്‍
X

കോഴിക്കോട്: കൊടുവള്ളിയില്‍ യുവാവിനെ തട്ടിക്കൊണ്ട് പോയ കേസില്‍ ഒരാളെ പോലിസ് അറസ്റ്റ് ചെയ്തു. കൊടുവള്ളി സ്വദേശി മുഹമ്മദ് ഷാഫിയാണ് പിടിയിലായത്. ഇയാള്‍ തട്ടിക്കൊണ്ട് പോകലില്‍ സഹായം നല്‍കി എന്നാണ് പോലിസ് കണ്ടെത്തല്‍.

കൊടുവള്ളി കിഴക്കോത്ത് പരപ്പാറ സ്വദേശി അന്നൂസ് റോഷന്റെ സഹോദരന്‍ അജ്മല്‍ റോഷന്‍ വിദേശത്ത് വച്ച് നടത്തിയ സാമ്പത്തിക ഇടപാടുകളാണ് അന്നൂസ് റോഷനെ തട്ടിക്കൊണ്ട് പോകുന്നതിന് പിന്നിലെന്നാണ് പോലിസ് കണ്ടെത്തല്‍. അജ്മല്‍ റോഷന്‍ പലരില്‍ നിന്നായി പണം കൈപറ്റിയിട്ടുണ്ട് . ഈ തുക തിരികെ ചോദിച്ച് നേരത്തെ പലരും കുടുംബത്തെ ബന്ധപ്പെട്ടിരുന്നു. ഈ തര്‍ക്കം നിലനില്‍ക്കേയാണ് തട്ടിക്കൊണ്ട് പോകല്‍. താമരശ്ശേരി ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം ഇതിനോടകം പലരെയും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തിട്ടുണ്ട്.



Next Story

RELATED STORIES

Share it