Latest News

ദറസ് വിദ്യാര്‍ഥികളെ ആര്‍എസ്എസുകാര്‍ ആക്രമിച്ച സംഭവം; ഒരാള്‍ അറസ്റ്റില്‍

ദറസ് വിദ്യാര്‍ഥികളെ ആര്‍എസ്എസുകാര്‍ ആക്രമിച്ച സംഭവം; ഒരാള്‍ അറസ്റ്റില്‍
X

കോഴിക്കോട്: ചെറുവണ്ണൂരില്‍ ദറസ് വിദ്യാര്‍ഥികളെ ആക്രമിച്ച സംഭവത്തില്‍ സിആര്‍പിഎഫ് ജവാനെ പോലിസ് അറസ്റ്റ് ചെയ്തു. ചെറുവണ്ണൂര്‍ സ്വദേശി സന്തോഷ് ചെറാത്താണ് അറസ്റ്റിലായത്. മറ്റൊരു പ്രതി പഴയ മഠത്തില്‍ സുരേഷ് ഒളിവിലാണ്. ചുമരെഴുതാന്‍ പോയ ദറസ് വിദ്യാര്‍ഥികളായ മുഹമ്മദ് ഉനൈസ്(17), മുഹമ്മദ് ശാമില്‍ (17) എന്നിവരെയാണ് സന്തോഷും സുരേഷും ചേര്‍ന്ന് മര്‍ദിച്ചത്. പരിക്കേറ്റ ഇവര്‍ മെഡിക്കല്‍ കോളജില്‍ ചികില്‍സയിലാണ്.

വീട്ടുകാരോട് അനുമതി വാങ്ങി ചുമരെഴുതാന്‍ പോയപ്പോള്‍ ചുമരെഴുതിക്കൊണ്ടിക്കുന്ന സമയത്ത് ഇവരെത്തി അടിക്കുകയും ചവിട്ടുകയും ചെമ്പുവള ഉപയോഗിച്ച് മര്‍ദിച്ചതായും പരാതിയില്‍ പറയുന്നു. സംഭവം നടന്ന് മണിക്കൂറുകള്‍ പിന്നിട്ടിട്ടും പ്രതികള്‍ക്കെതിരേ കേസെടുക്കാനോ നടപടി സ്വീകരിക്കാനോ പേലിസ് തയ്യാറായിട്ടില്ലെന്ന് ആക്ഷേപം ഉയര്‍ന്നിരുന്നു. ഗുരുതരമായ പരിക്കുകളോടെ ചികില്‍സയില്‍ കഴിയുന്ന വിദ്യാര്‍ഥികള്‍ക്ക് നീതി ഉറപ്പാക്കണമെന്ന ആവശ്യവുമായി ചെറുവണ്ണൂരില്‍ എസ്ഡിപിഐ പ്രതിഷേധ പ്രകടനവും പോതുയോഗവും നടത്തിയിരുന്നു.

Next Story

RELATED STORIES

Share it