Latest News

ഒഎന്‍സിപി കുവൈറ്റ് സ്വാതന്ത്ര്യ ദിനാഘോഷം സംഘടിപ്പിച്ചു

ഒഎന്‍സിപി കുവൈറ്റ് സ്വാതന്ത്ര്യ ദിനാഘോഷം സംഘടിപ്പിച്ചു
X

കുവൈത്ത്: ഓവര്‍സീസ് എന്‍സിപി കുവൈറ്റ് കമ്മിറ്റി, സ്വാതന്ത്ര്യ ദിനാഘോഷം സംഘടിപ്പിച്ചു. കൊവിഡ് 19 സുരക്ഷാ മുന്‍കരുതലുകള്‍ പാലിച്ചുകൊണ്ട് സംഘടനാ ഭാരവാഹികള്‍ മാത്രമാണ് ആഘോഷങ്ങളില്‍ പങ്കെടുത്തത്.

ഒഎന്‍സിപി ദേശീയ പ്രസിഡണ്ട് ബാബു ഫ്രാന്‍സീസ് ഉദ്ഘാടനം ചെയ്ത ചടങ്ങില്‍ ജനറല്‍ സെക്രട്ടറി ജീവ്‌സ് എരിഞ്ഞേരി അധ്യക്ഷത വഹിച്ചു. നാഷണലിസ്റ്റ് കോണ്‍ഗ്രസ്സ് പാര്‍ട്ടി ദേശീയ ജനറല്‍ സെക്രട്ടറി ടി.പി. പീതാംബരന്‍ മാസ്റ്റര്‍ ( മുന്‍ എംഎല്‍എ) സ്വാതന്ത്ര്യദിന സന്ദേശം വീഡിയോ കോണ്‍ഫ്രന്‍സിംഗ് മുഖേന നല്‍കി. സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമായി ബ്രിട്ടിഷ് ഭരണത്തിനെതിരെയുള്ള പോരാട്ടത്തില്‍ നമ്മുടെ രാജ്യത്തിനായി ജീവന്‍ ബലിയര്‍പ്പിച്ച സ്വാതന്ത്ര്യസമര സേനാനികളെ അനുസ്മരിച്ചു. തുടര്‍ന്ന് അംഗങ്ങള്‍ ഭരണഘടന സംരക്ഷണ പ്രതിജ്ഞയെടുത്തു.

ട്രഷറര്‍ രവീന്ദ്രന്‍ നന്ദി പറഞ്ഞു. എക്‌സിക്യൂട്ടീവ് അംഗങ്ങളായ ജോഫി മുട്ടത്ത്, ബിജു സ്റ്റീഫന്‍, അരുള്‍ രാജ് എന്നിവര്‍ പങ്കെടുത്തു.

Next Story

RELATED STORIES

Share it