Latest News

റിപബ്ലിക് ദിന പ്രതിഷേധം: സോണിയയും രാഹുലും ഭരണഘടന വായിക്കുന്ന പഴയ വീഡിയോയുമായി കോണ്‍ഗ്രസ്

കഴിഞ്ഞ വര്‍ഷം നടന്ന ഒരു ചടങ്ങിനിടയില്‍ നേതാക്കള്‍ ഭരണഘടനയുടെ ആമുഖം വായിച്ചിരുന്നു. വീഡിയോകളാണ് ഇപ്പോള്‍ പുറത്തുവിട്ടിട്ടുളളത്.

റിപബ്ലിക് ദിന പ്രതിഷേധം: സോണിയയും രാഹുലും ഭരണഘടന വായിക്കുന്ന പഴയ വീഡിയോയുമായി കോണ്‍ഗ്രസ്
X

ന്യൂഡല്‍ഹി: റിപബ്ലിക് ദിനത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ ഭരണഘടനയുടെ ആമുഖം വായിക്കുന്ന പഴയ വീഡിയോ പുറത്തുവിട്ട് നൂതന പ്രതിഷേധവുമായി കോണ്‍ഗ്രസ്. സോണിയാഗാന്ധി, രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി വാദ്ര എന്നീ നേതാക്കള്‍ ഭരണഘടയുടെ ആമുഖം വായിക്കുന്ന വീഡിയോകളാണ് കോണ്‍ഗ്രസ് പുറത്തുവിട്ടത്.

കഴിഞ്ഞ വര്‍ഷം രാജ്ഘട്ടില്‍ നടന്ന ഒരു ചടങ്ങിനിടയില്‍ നേതാക്കള്‍ ഭരണഘടനയുടെ ആമുഖം വായിച്ചിരുന്നു. അതിന്റെ വീഡിയോകളാണ് ഇപ്പോള്‍ പുറത്തുവിട്ടിട്ടുളളത്. ഇത്തവണ റിപബ്ലിക് ദിനത്തോടനുബന്ധിച്ച് കോണ്‍ഗ്രസ് ഔദ്യോഗിക പരിപാടികളൊന്നും നിശ്ചയിച്ചിട്ടില്ല. മറ്റ് ഔദ്യോഗിക പരിപാടികളില്‍ പങ്കെടുത്തിരുന്നുമില്ല.

അതേസമയം സ്റ്റേറ്റ് യൂണിറ്റുകളില്‍ ഭരണഘടനയുടെ ആമുഖം വായിക്കുന്ന സംഘടിപ്പിക്കാന്‍ നിര്‍ദേശിച്ചിരുന്നു.

Next Story

RELATED STORIES

Share it