മോഷണശ്രമം തടഞ്ഞ ജ്വല്ലറിയുടമയെ വെടിവച്ച് കൊന്നു (വീഡിയോ)

പട്ന: ബിഹാറില് മോഷണശ്രമത്തിനിടെ കവര്ച്ചക്കാരുടെ വെടിയേറ്റ് ജ്വല്ലറി ഉടമ കൊല്ലപ്പെട്ടു. ഹജിപുരിന്റെ ഹൃദയഭാഗത്തുള്ള നീലം ജ്വല്ലറിയില് ജൂണ് 22ന് രാത്രി 8 മണിയോടെയാണ് സംഭവമുണ്ടായത്. സ്വര്ണം വാങ്ങാനെത്തിയവര് നില്ക്കുമ്പോഴാണ് മൂന്ന് മോഷ്ടാക്കള് ആയുധങ്ങളുമായി കടയ്ക്കുള്ളില് പ്രവേശിച്ചത്. തുടര്ന്ന് ഇവര് കടയുടമയെ ഭീഷണിപ്പെടുത്തുകയും തോക്കുകൊണ്ടും കൈകൊണ്ടും മര്ദ്ദിക്കുകയുമായിരുന്നു.
बिहार pic.twitter.com/hFQRVOBsQn
— Sanket Upadhyay (@sanket) June 26, 2022
മോഷ്ടാക്കളെ ചെറുത്തുനില്ക്കുന്നതിനിടെയാണ് കടയുടമ സുനില് പ്രിയദര്ശിനിക്ക് വെടിയേല്ക്കുന്നത്. ഇതിന്റെ സിസിടിവി ദൃശ്യങ്ങള് പുറത്തുവന്നിട്ടുണ്ട്. സംഭവത്തിന് പിന്നാലെ മോഷ്ടാക്കള് സ്ഥലം വിട്ടു. ജില്ലാ പോലിസ് സൂപ്രണ്ട് അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. സംഭവത്തില് പ്രതികളെ ആരെയും പോലിസ് പിടികൂടിയിട്ടില്ല. പോലിസ് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. ജ്വല്ലറി സ്ഥിതി ചെയ്യുന്ന സ്ഥലത്തും പരിസരത്തും കൂടുതല് സുരക്ഷയും ഏര്പ്പെടുത്തി.
RELATED STORIES
കരിപ്പൂരിൽ വീണ്ടും കടത്തുസ്വര്ണം തട്ടാന് ശ്രമം; പിന്നിൽ അര്ജ്ജുന്...
13 Aug 2022 5:34 PM GMTകിഫ്ബിക്കെതിരായ നീക്കം; എന്തെല്ലാം എതിർപ്പുണ്ടായാലും ഒരിഞ്ച്...
13 Aug 2022 3:13 PM GMTദേശീയ പതാകയേന്തിയുള്ള റാലിക്കിടെ ബിജെപി നേതാവിനെ പശു കുത്തിവീഴ്ത്തി
13 Aug 2022 2:15 PM GMT'ലാല് സിങ് ഛദ്ദ': സൈന്യത്തെയും മതവികാരത്തെയും വ്രണപ്പെടുത്തിയെന്ന്; ...
13 Aug 2022 10:52 AM GMTഇസ്രായേല് ആക്രമണത്തില് തകര്ന്ന ഗസയിലെ വീടുകള് പുനര്നിര്മിക്കാന് ...
13 Aug 2022 10:45 AM GMTസ്വാതന്ത്ര്യ ദിനത്തിന് മുന്നോടിയായി ഇന്ത്യയെ തേടി ബഹിരാകാശത്ത് നിന്ന് ...
13 Aug 2022 6:57 AM GMT