Latest News

ഒമിക്രോണ്‍ ഭീഷണി; ഗോവയില്‍ സ്‌കൂളുകളും കോളജുകളും അടച്ചു

ഒമിക്രോണ്‍ ഭീഷണി; ഗോവയില്‍ സ്‌കൂളുകളും കോളജുകളും അടച്ചു
X

പനാജി: കൊവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണ്‍ രൂക്ഷമായ സാഹചര്യത്തില്‍ ഗോവയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചു. സംസ്ഥാന കൊവിഡ് ടാസ്‌ക് ഫോഴ്‌സിന്റെ ഇന്നലെ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. നേരിട്ടുള്ള ക്ലാസുകള്‍ അടച്ചെങ്കിലും ഓണ്‍ലൈന്‍ മോഡില്‍ ക്ലാസുകള്‍ നടക്കും.

കൊവിഡ് ടാസ്‌ക് ഫോഴ്‌സിന്റെ യോഗത്തിലാണ് നേരിട്ടുള്ള ക്ലാസുകള്‍ നിര്‍ത്തിവയ്ക്കാന്‍ തീരുമാനിച്ചത്. ജനുവരി 26ാം തിയ്യതിവരെയാണ് സ്‌കൂളുകളും കോളജുകളും അടച്ചിടുകയെന്ന് ടാസ്‌ക് ഫോഴ്‌സ് അംഗമായ ഡോ. ശേഖര്‍ സല്‍കാരിനെ ഉദ്ധരിച്ച് എഎന്‍ഐ റിപോര്‍ട്ട് ചെയ്തു.

സംസ്ഥാനത്ത് ഇപ്പോള്‍ രാത്രി കര്‍ഫ്യൂ നിലവിലുണ്ട്. ജനുവരി 26നു മുമ്പ് വീണ്ടും ടാസ്‌ക് ഫോഴ്‌സ് യോഗം ചേരും ആ യോഗത്തിലായിരിക്കും ഭാവി തീരുമാനങ്ങളുണ്ടാവുക.

രാത്രി 11 മണി മുതല്‍ രാവിലെ 6 മണി വരെയാണ് കര്‍ഫ്യൂ.

ടാസ്‌ക് ഫോഴ്‌സിന്റെ തീരുമാനപ്രകാരം മുഖ്യമന്ത്രി പ്രമോദ് സാവന്താണ് കൊവിഡ് നിയന്ത്രണങ്ങള്‍ നിര്‍ദേശിച്ച് ഉത്തരവിട്ടത്.

സംസ്ഥാനത്തെ ആദ്യ ഒമിക്രോണ്‍ ബാധ ഗോവയില്‍ കഴിഞ്ഞ ദിവസം റിപോര്‍ട്ട് ചെയ്തു. 8 വയസ്സുള്ള യുകെയില്‍ നിന്ന് തിരിച്ചെത്തിയ മുട്ടിക്കാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്.

Next Story

RELATED STORIES

Share it