Latest News

ഒമിക്രോണ്‍ വ്യാപനം രണ്ടാഴ്ച പൂര്‍ത്തിയാക്കി; രോഗത്തെക്കുറിച്ച് നമുക്കറിയാവുന്ന വിവരങ്ങള്‍ എന്തൊക്കെ?

ഒമിക്രോണ്‍ വ്യാപനം രണ്ടാഴ്ച പൂര്‍ത്തിയാക്കി; രോഗത്തെക്കുറിച്ച് നമുക്കറിയാവുന്ന വിവരങ്ങള്‍ എന്തൊക്കെ?
X

ഒമിക്രോണ്‍ കൊവിഡ് വകഭേദം ലോകത്തിന്റെ ശ്രദ്ധയില്‍ പെട്ട് രണ്ടാഴ്ച പൂര്‍ത്തിയായി. ദക്ഷിണാഫ്രിക്കയിലാണ് രോഗം ആദ്യം സ്ഥിരീകരിച്ചത്. പിന്നീട് വിവിധ ആഫ്രിക്കന്‍ രാജ്യങ്ങളിലേക്കും യൂറോപ്യന്‍ രാജ്യങ്ങളിലേക്കും പടര്‍ന്നുപിടിച്ചു.

ഒമിക്രോണ്‍ കൊവഡ് 19 വാക്‌സിന്റെ കാര്യക്ഷമത കുറച്ചു. ഡല്‍റ്റ വകഭേദത്തേക്കാള്‍ കുറച്ചുമാത്രം അപകടകാരിയാണ് ഒമിക്രോണെന്ന് ലോകാരോഗ്യ സംഘടനയുടെ റിപോര്‍ട്ടില്‍ പറയുന്നു.

ഇതുവരെ 63 രാജ്യങ്ങളിലാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. വ്യാപന വേഗതയില്‍ ഇത് ഡല്‍റ്റയെ കവച്ചുവയ്ക്കുമെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചു.

2021 ഡിസംബര്‍ ഒമ്പതോടെയാണ് രോഗം 63 രാജ്യങ്ങളിലേക്ക് വ്യാപിച്ചത്.

ഒമിക്രോണ്‍, ഡല്‍റ്റയേക്കാള്‍ വേഗത്തില്‍ പ്രസരിക്കുന്നതായി കാണുന്നു. ദക്ഷിണാഫ്രിക്കയില്‍ കാണുന്ന ഡല്‍റ്റ പ്രസരണം ഒമിക്രോണിനെ അപേക്ഷിച്ച് തുലോം കുറവായതാണ് കണ്ടത്. പക്ഷേ, മറ്റ് രാജ്യങ്ങളില്‍ അത് തിരിച്ചാണ്. ഉദാഹരണത്തിന് ബ്രിട്ടനില്‍ ഡല്‍റ്റ വ്യാപനം കൂടിയ തോതിലാണ്.

ഒമിക്രോണിന്റെ പ്രത്യല്‍പ്പാദന നിരക്ക് ദക്ഷിണാഫ്രിക്കയില്‍ 3നു മുകളിലാണ്. രോഗം ബാധിച്ച ഒരാള്‍ മൂന്ന് പേര്‍ക്ക് രോഗം പരത്തുമെന്നാണ് ഇതിനര്‍ത്ഥം. ദക്ഷിണാഫ്രിക്കയില്‍ ഇപ്പോള്‍ റെക്കോര്‍ഡ് വേഗത്തിലാണ് രോഗം പ്രസരിക്കുന്നത്. കഴിഞ്ഞ രണ്ട് തരംഗത്തേക്കാള്‍ വേഗത്തിലാണ് ഇത്തവണ രോഗം പടരുന്നത്.

ജപ്പാനിലെ പഠനമനുസരിച്ച് ഒമിക്രോണ്‍ ഡല്‍റ്റയേക്കാള്‍ 4.2 ഇരട്ടി വേഗത്തില്‍ വ്യാപിക്കുന്നു. ആഫ്രിക്കയേക്കാള്‍ വേഗത്തിലാണ് ഈ രോഗം ഇംഗ്ലണ്ടില്‍ വ്യാപിക്കുന്നത്. യുകെയില്‍ ഡിസംബറോടെ 60,000 ആവാന്‍ സാധ്യതയുണ്ട്.

ഡല്‍റ്റയെപ്പോലെത്തന്നെ ഒമിക്രോണ്‍ തലവേദനയും ക്ഷീണവും ഹൃദയമിടിപ്പില്‍ വര്‍ധനയും ശ്വാസതടസ്സവും ഉണ്ടാക്കും. മിക്കവാറും ലക്ഷണങ്ങള്‍ ഡല്‍റ്റ വകഭേദത്തോട് സമാനമാണ്.

ഇത്തവണ രോഗബാധ കുറേകൂടി ദുര്‍ബലമാണെന്ന് ദക്ഷിണാഫ്രിക്കയില്‍ ഏറ്റവും കൂടുതല്‍ പേരെ ചികില്‍സിക്കുന്ന മൂന്ന് ആശുപത്രികള്‍ പുറത്തിറക്കിയ കുറിപ്പില്‍ പറയുന്നു.

ഓക്‌സിജനും വെന്‍ഡിലേറ്ററും വേണ്ടിവന്നത് കുറച്ചുപേര്‍ക്കുമാത്രം. മരണസംഖ്യ വളരെ കുറവാണ്.

ക്ലിനിക്കല്‍ പരിശോധനയില്‍ കൊവിഡ് ഒമിക്രോണ്‍ ഡല്‍റ്റയേക്കാള്‍ ലഘുവായ രോഗമാണെന്ന് ദക്ഷിണആഫ്രിക്കന്‍ റിപോര്‍ട്ട് പറയുന്നു.

വാക്‌സിന്‍ ഉപയോഗിച്ച് ഒമിക്രോണ്‍ ബാധയെ കുറച്ചു നിയന്ത്രിക്കാനാവും. പക്ഷേ, പൂര്‍ണമായും കഴിയില്ല. ആന്റിബോഡിയുടെ സാന്നിധ്യം രോഗവ്യാപനത്തെ ചെറുക്കും.

കാര്യക്ഷമതയിലും പ്രസരണത്തിനും വാക്‌സിന്റെ സാന്നിധ്യം സ്വാധീനം ചെലുത്തും.

ഒമിക്രോണ്‍ രോഗവ്യാപന കാലത്ത് കുട്ടികളെ രോഗം ബാധിച്ചിട്ടുണ്ട്. നേരത്തെ ഇത് കുറവായിരുന്നു. എങ്കിലും കുറച്ചുദിവസം മാത്രമാണ് ആശുപത്രിയില്‍ കഴിയേണ്ടിവന്നത്.

Next Story

RELATED STORIES

Share it