Latest News

ഒമാന്‍ എയര്‍ സര്‍വീസുകള്‍ പുനരാരംഭിച്ചു

ഒമാന്‍ എയര്‍ സര്‍വീസുകള്‍ പുനരാരംഭിച്ചു
X

മസ്‌കത്ത്: മേഖലയിലെ സംഘര്‍ഷത്തെ തുടര്‍ന്ന് താല്‍ക്കാലികമായി നിര്‍ത്തിവച്ചിരുന്ന സര്‍വീസുകള്‍ പുനരാരംഭിച്ച് ഒമാന്റെ ദേശീയ വിമാനക്കമ്പനിയായ ഒമാന്‍ എയര്‍. ദുബയ്, ബഹ്‌റയ്ന്‍, ഖസബ് എന്നിവിടങ്ങളിലേക്കുള്ള സര്‍വീസുകളാണ് ശനിയാഴ്ച മുതല്‍ വീണ്ടും ആരംഭിച്ചത്.

ബഹ്‌റയ്‌നിലേക്ക് ആഴ്ചയില്‍ അഞ്ചു സര്‍വീസുകളും ഖസബിലേക്ക് നാലു സര്‍വീസുകളും ദുബയിലേക്ക് ദിവസേന വിമാന സര്‍വീസുകളും നടത്തും. യാത്രക്കാരുടെ ആവശ്യാനുസരണം സര്‍വീസുകളുടെ എണ്ണം കൂടുതല്‍ വര്‍ധിപ്പിക്കുമെന്നാണ് കമ്പനി അറിയിച്ചത്. ദമ്മാം, അമ്മാന്‍ റൂട്ടുകളിലേക്കുള്ള സര്‍വീസുകള്‍ ഈ മാസം ആദ്യം തന്നെ പുനസ്ഥാപിച്ചിരുന്നു.

മസ്‌കത്തില്‍ നിന്ന് കോഴിക്കോട്ടേക്കുള്ള സര്‍വീസ് മെയ് 21 മുതല്‍ ആഴ്ചയില്‍ പത്താക്കി ഉയര്‍ത്തുമെന്നും കമ്പനി വ്യക്തമാക്കി. നിലവില്‍ ആഴ്ചയില്‍ ആറു സര്‍വീസുകളാണ് നടത്തുന്നത്. മുംബൈയിലേക്കുള്ള സര്‍വീസുകളും വര്‍ധിപ്പിച്ചിട്ടുണ്ട്. സലാല റൂട്ടില്‍ ആഭ്യന്തര യാത്രാവശ്യകത ഉയര്‍ന്ന പശ്ചാത്തലത്തില്‍ ഞായര്‍ മുതല്‍ ബുധന്‍, വെള്ളി ദിവസങ്ങളില്‍ അഞ്ചു സര്‍വീസുകളും വ്യാഴം, ശനി ദിവസങ്ങളില്‍ ഏഴു സര്‍വീസുകളും നടത്തും. റിയാദിലേക്കുള്ള സര്‍വീസുകള്‍ 23 മുതല്‍ ആഴ്ചയില്‍ 21ല്‍ നിന്ന് 24 ആയും, അമ്മാനിലേക്കുള്ള സര്‍വീസുകള്‍ മേയ് ആദ്യത്തോടെ ആഴ്ചയില്‍ നാലില്‍ നിന്ന് ആറായും വര്‍ധിപ്പിക്കുമെന്ന് ഒമാന്‍ എയര്‍ അറിയിച്ചു.

Next Story

RELATED STORIES

Share it