- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഇതര സംസ്ഥാനങ്ങളിലേക്ക് ഒഡീഷ അയച്ചത് 2516.882 മെട്രിക് ടണ്‍ മെഡിക്കല്‍ ഓക്‌സിജന്‍

ഭുവനേശ്വര്‍: കൊവിഡ് വ്യാപനത്തെത്തുടര്‍ന്ന് ഓക്‌സിജന്‍ ക്ഷാമം രൂക്ഷമായ ഇതര സംസ്ഥാനങ്ങളിലേക്ക്് ഒഡീഷ ഇതുവരെ അയച്ചത് 2516.882 മെട്രിക് ടണ്‍ മെഡിക്കല്‍ ഓക്‌സിജന്‍. 135 ടാങ്കറുകളിലായാണ് ഒഡീഷ ഇത്രയും ഓക്‌സിജന്‍ അയച്ചുകൊടുത്തത്.
റൂര്‍ക്കല, ജജ്പൂര്‍, ധേന്‍കനല്‍, ആന്‍ഗുല്‍ ജില്ലകിളില്‍ നിന്നാണ് 135 ടാങ്കറുകളിലായി 2516.882 മെട്രിക് ടണ്‍ മെഡിക്കല്‍ ഓക്‌സിജന്‍ അയച്ചുകൊടുത്തത്. ഒഡീഷ പോലിസിന്റെ മുന്‍കയ്യിലാണ് ഓക്‌സിജന്‍ വിതരണം ചെയ്യുന്നത്.
ആന്‍ഗുലില്‍ നിന്ന് 19 ടാങ്കറുകളിലായി 300 മെട്രിക് ടണ്‍ ഓക്‌സിജന്‍ അയച്ചു. ധേന്‍കനലില്‍ നിന്ന് 374.19 മെട്രിക് ടണ്‍, ജജ്പൂരില്‍ നിന്ന് 38 ടാങ്കറുകളിലായി 792.55 മെട്രിക് ടണ്‍, റൂര്‍കലയില്‍ നിന്ന് 55 ടാങ്കറുകളിലായി 1049.303 മെട്രിക് ടണ്‍ എന്നിങ്ങനെയാണ് അയച്ചത്.
ഇതില്‍ 42 ടാങ്കറുകളിലായി 889.55 മെട്രിക് ടണ്‍ ആന്ധ്രപ്രദേശിലേക്കും 38 ടാങ്കറുകളിലായ 655 മെട്രിക് ടണ്‍ ഓക്‌സിജന്‍ തെലങ്കാനയിലേക്കും മൂന്ന് ടാങ്കറുകളിലായി 53.46 ടണ്‍ ഓക്‌സിജന്‍ തമിഴ്‌നാട്ടിലേക്കും 9 ടാങ്കറുകളിലായി 216.092 ടണ്‍ ഓക്‌സിജന്‍ ഹരിയാനയിലേക്കും അയച്ചു.
6 ടാങ്കറുകളില്‍ 112.06 ടണ്‍ മഹാരാഷ്ട്രയിലേക്ക് അയച്ചിട്ടുണ്ട്. ഇതിനു പുറമെ 10.6.681 ടണ്‍ ഓക്‌സിജനുമായി 7 ടാങ്കറുകള്‍ ഛത്തിസ്ഗഢിലേക്കും അയച്ചിട്ടുണ്ട്. 12 ടാങ്കളാണ് 212.85 ടണ്‍ ഓക്‌സിജനുമായി യുപിയിലേക്ക് അയച്ചത്.
നവീന്‍ പട്‌നായിക്കിന്റെ നിര്‍ദേശപ്രകാരം സംസ്ഥാനത്ത് ഓക്‌സിജന്‍ വിതരണവും ഉദ്പാദനവും നിയന്ത്രിക്കാന്‍ പ്രത്യേക കമ്മിറ്റിയെ നിയോഗിച്ചിട്ടുണ്ട്.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















