- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഒഡിയ നടി സിമ്രാന്റെ ദുരൂഹ മരണം: ഭര്‍ത്താവ് കസ്റ്റഡിയില്‍
വ്യാഴാഴ്ചയാണ് സിമ്രാന്‍ സിങിനെ പടിഞ്ഞാറെ ഒഡീഷയിലെ സാംബല്‍പൂരിലെ മഹാനദി പാലത്തിനടിയില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. മുഖത്തും തലയിലും ആഴത്തില്‍ മുറിവേറ്റ നിലയിലായിരുന്നു മൃതദേഹം. സമീപത്ത് നിന്ന് ഒരു ബാഗും കണ്ടെടുത്തിട്ടുണ്ട്.
മരണത്തില്‍ ദുരൂഹതയുണ്ടെന്നും സിമ്രാന്റെ ഭര്‍ത്താവ് യുഗ് സുണയാണ് കൊലപാതകത്തിന് പിന്നിലെന്നും ആരോപിച്ച് കുടുംബം പോലിസില്‍ പരാതി നല്‍കിയിരുന്നു. ഒരു വര്‍ഷം മുമ്പാണ് സുണയും സിമ്രാനും വിവാഹിതരായത്. വീട്ടുകാരുടെ എതിര്‍പ്പുകളെ അവഗണിച്ചായിരുന്നു വിവാഹം. ഭര്‍ത്താവും വീട്ടുകാരും സിമ്രാനെ നിരന്തരം ശാരീരികവും മാനസികവുമായി പീഡിപ്പിച്ചിരുന്നുവെന്നാണ് സിമ്രാന്റെ കുടുംബം ആരോപിക്കുന്നത്. ഭര്‍തൃ വീട്ടുകാരുടെ പീഡനം സഹിക്ക വയ്യാതെ സിമ്രാന്‍ ജാര്‍സുഗുഡയിലുള്ള സ്വന്തം വീട്ടിലേക്ക് മടങ്ങിയെത്തിയിരുന്നു. ഡിസംബര്‍ ഏഴു മുതല്‍ സിമ്രാന്‍ തങ്ങളോടൊപ്പമായിരുന്നു താമസമെന്ന് കുടുംബം വ്യക്തമാക്കി.
ഈ മാസം ഒന്നിന് കാലഹണ്ടി ജില്ലയിലെ കെസിംഗയിലേക്ക് ഒരു പരിപാടിയിയില്‍ സംബന്ധിക്കാനായി പോയിരുന്നു. ബുധനാഴ്ച വൈകിട്ട് വിളിച്ചപ്പോള്‍ സാംബല്‍പൂരിലെത്തിയെന്നും രണ്ടു മണിക്കൂറിനുള്ളില്‍ വീട്ടിലെത്തുമെന്നും സിമ്രാന്‍ പറഞ്ഞതായി പിതാവ് വ്യക്തമാക്കി. എന്നാല്‍ പിന്നീട് സിമ്രാന്റെ മരണ വാര്‍ത്തയാണ് കുടുംബത്തെ തേടിയെത്തിയത്.
ഇതിനിടെ സിമ്രാന്റേതെന്ന തരത്തില്‍ ഒരു ഓഡിയോ ക്ലിപ്പും പ്രചരിക്കുന്നുണ്ട്. മാനസികമായി തളര്‍ന്നിരിക്കുകയാണെന്നും എല്ലാവരെയും വിട്ടു പോവുകയാണെന്നുമാണ് സന്ദേശത്തിലെ ഉള്ളടക്കം.
ഭര്‍ത്താവ് യുഗ് സുണയ്ക്ക് അയച്ച വോയിസ് മെസ്സേജും പുറത്ത് വന്നിട്ടുണ്ട്. നിന്റെ കൂടെ ജീവിക്കാന്‍ ഞാന്‍ എല്ലാം ഉപേക്ഷിച്ചു വന്നു. പക്ഷേ നിനക്ക് യാതൊരു ആത്മാര്‍ത്ഥതയുമില്ലായിരുന്നു. നീ ഒന്നും ചെയ്തില്ല. എല്ലാവരെയും വിട്ട് ഞാന്‍ പോവുകയാണ്. ശബ്ദ സന്ദേശത്തില്‍ സിമ്രാന്‍ പറയുന്നു. കുടുംബത്തിന്റെ പരാതിയില്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് വൃത്തങ്ങള്‍ വ്യക്തമാക്കി. സെല്‍ഫി ബെബോ എന്ന സംബര്‍പുരി ആല്‍ബം പാട്ടുകളിലൂടെയാണ് സിമ്രാന്‍ ശ്രദ്ധേയയാത്.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















