Latest News

മലയാളി നഴ്സ് ലക്നോവിൽ നിര്യാതയായി

മലയാളി നഴ്സ് ലക്നോവിൽ നിര്യാതയായി
X

ലക്നോ: മലയാളി നഴ്സ് ലക്നോവിൽ നിര്യാതയായി.

കഴിഞ്ഞ ഏഴിന് ഹോസ്റ്റൽ റൂമിൽ ബോധരഹിതയായി കിടന്നിരുന്ന സെൽമാ ജോർജ്ജ് (39) ആണ് മരിച്ചത്. സഹപ്രവർത്തകർ ആശുപത്രിയിൽ എത്തിക്കുകയും ഹൈപ്പർടെൻസീവ് ബ്ലീഡ് (SAH) ഡയഗ്‌നോസിസ് ചെയ്യുകയും ചെയ്തിരുന്നു. ഇന്നലെ രാത്രി 10.45 ഓടെയാണ് മരണം സ്ഥിരീകരിച്ചത്. ഭർത്താവ് സിജുവും, 13 വയസ്സുളള മകളും 9 തീയ്യതി ആശുപത്രിയിൽ എത്തിയിരുന്നു.ലക്നൗ അപ്പോളോ ആശുപത്രിയിലെ സ്റ്റാഫ് നേഴ്സായി ജോലി ചെയ്തുവരുകയായിരുന്നു.10 വർഷത്തോളം സൗദി അറേബ്യയിലും ,2 വർഷത്തോളം മഥുര നയതി മെഡിസിറ്റി യിലും സ്റ്റാഫ് നഴ്സായി സേവനമനുഷ്ടിച്ചിട്ടുണ്ട്. കോട്ടയം പാലാ രാമപുരം സ്വദേശിനിയാണ്.

Next Story

RELATED STORIES

Share it