സി വി സുലൈമാന്‍ ഹാജി അന്തരിച്ചു
ജനാസ വൈകുന്നേരം 3 മണിവരെ പൊതുദര്‍ശനത്തിന്ന് മാഹി സെമിത്തേരി റോഡിലുളള സ്വവസതിയില്‍ വെക്കും. അസര്‍ നമസ്‌കാരാനന്തരം മാഹി മഞ്ചക്കല്‍ ജുമാ മസ്ജിദില്‍ വെച്ച് മയ്യത്ത് നമസ്‌കാരം നടക്കും.

മാഹി: മുതിര്‍ന്ന മുസ്‌ലിം ലീഗ് നേതാവും മാധ്യമ പ്രവര്‍ത്തകനുമായ സി വി സുലൈമാന്‍ ഹാജി (78) അന്തരിച്ചു. പുതുച്ചേരി സംസ്ഥാന മുസ്‌ലിംലീഗ് സ്ഥാപക പ്രസിഡന്റ്, മുസ്‌ലിംലീഗ് നാഷണല്‍ കൗണ്‍സില്‍ അംഗം, മാഹി സ്വതന്ത്ര തൊഴിലാളിയൂനിയന്‍ സ്ഥാപക നേതാവ് മാഹി പൂഴിത്തല ജുമാമസ്ജിദ് ജനറല്‍ സിക്രട്ടറി, ചാലക്കര ജുമാ മസ്ജിദ് ജന. സെകട്ടറി, മഞ്ചക്കല്‍ ജുമാ മസ്ജിദ് വൈസ് പ്രസിഡന്റ്, മാഹി ഗവ: ആശു പത്രി വികസനസമിതി അംഗം, മാഹി സീ എച്ച് സെന്റര്‍ രക്ഷാധികാരി എന്നീ സ്ഥാനങ്ങള്‍ വഹിച്ചിരുന്നു.
ജനാസ വൈകുന്നേരം 3 മണിവരെ പൊതുദര്‍ശനത്തിന്ന് മാഹി സെമിത്തേരി റോഡിലുളള സ്വവസതിയില്‍ വെക്കും. അസര്‍ നമസ്‌കാരാനന്തരം മാഹി മഞ്ചക്കല്‍ ജുമാ മസ്ജിദില്‍ വെച്ച് മയ്യത്ത് നമസ്‌കാരം നടക്കുന്നതാണ്. തുടര്‍ന്ന് സ്വദേശമായ കോഴിക്കോട് ഓമശ്ശേരിക്ക് അടുത്ത് അമ്പലക്കണ്ടി പുതിയോത്ത് ജുമാ മസ്ജിദില്‍ ഖബറടക്കം നടക്കും.
കൊടുവള്ളിചാന്താറുവീട്ടില്‍അബൂബക്കര്‍ഹാജിഖദീജദമ്പതികളുടെ6മക്കളില്‍മൂന്നാമനാണ് സുലൈമാന്‍ഹാജി. ഭാര്യമാഹികോഹിന്നൂര്‍അന്ത്രുമകള്‍സീനത്ത്.മക്കള്‍: മുഹമ്മദലി, ഹഫ്‌സത്ത്, ശിഹാബ്, റൈഹാനത്ത്, സലാം, ജസീല, അബ്ദുല്‍ നാസ്സര്‍, നസീറ(ഖദീജ). മരുമക്കള്‍: ടി കെ സലീം, അബ്ദുല്‍ അസീസ്, ഫൈസല്‍, ഫസലുറഹ്മാന്‍. സഹോദരങ്ങള്‍: ഇബ്രാഹിംകുട്ടി മുസ്‌ല്യാര്‍, മുഹമ്മദ്, അബ്ദുല്ല, ആയിഷ, ഫാത്തിമ.
RELATED STORIES
എസ്ഡിപിഐ കബഡി ടൂര്‍ണ്ണമന്റ്; ഇന്ദിര യൂത്ത് ക്ലബ് ചാംപ്യന്മാര്
4 Jun 2023 3:14 PM GMTഐഎന്‍എല്‍ നേതാവ് പി എ മുഹമ്മദ് കുഞ്ഞി ഹാജി അന്തരിച്ചു
2 Jun 2023 11:05 AM GMTകാസര്‍കോട് വാഹനപരിശോധനയ്ക്കിടെ സ്ഫോടക വസ്തുശേഖരം പിടികൂടി
30 May 2023 9:49 AM GMTഇടതുപക്ഷത്തിന്റെ തുടര്‍ഭരണം ജനങ്ങളെ കൊള്ളയടിച്ചുകൊണ്ടിരിക്കുന്നു:...
27 May 2023 5:18 AM GMTകാസര്‍കോട്ട് പുഴയില്‍ കുളിക്കുന്നതിനിടെ രണ്ടു കുട്ടികള്‍ മുങ്ങിമരിച്ചു
11 April 2023 3:52 PM GMTമഞ്ചേശ്വരം തിരഞ്ഞെടുപ്പ് അക്രമക്കേസ്; സിപിഎം നേതാവ് ഉള്‍പ്പെടെ...
31 March 2023 11:27 AM GMT