Latest News

ഒഡെപെക് മുഖേന പരിശീലനം പൂര്‍ത്തിയാക്കിയ നഴ്‌സുമാര്‍ ബെല്‍ജിയത്തിലേക്ക്

ഒഡെപെക് മുഖേന പരിശീലനം പൂര്‍ത്തിയാക്കിയ നഴ്‌സുമാര്‍ ബെല്‍ജിയത്തിലേക്ക്
X

തിരുവനന്തപുരം; കേരള സര്‍ക്കാര്‍ സ്ഥാപനമായ ഒഡെപെക് മുഖേനയുള്ള അറോറ പദ്ധതി വഴി പരിശീലനം പൂര്‍ത്തിയാക്കിയ നഴ്‌സുമാര്‍ക്കുള്ള വിസയുടെയും വിമാന ടിക്കറ്റുകളുടെയും വിതരണം പൊതുവിദ്യാഭ്യാസ തൊഴില്‍ നൈപുണ്യ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി നിര്‍വഹിച്ചു. പരിശീലനം പൂര്‍ത്തിയാക്കിയ 22 നഴ്‌സുമാര്‍ ബെല്‍ജിയത്തിലേക്കാണ് യാത്രയാകുന്നത്. നിരവധി ട്രെയിനിംഗ് പ്രോഗ്രാമുകളാണ് ഒഡെപെക് ഉദ്യോഗാര്‍ഥികള്‍ക്കായി നടത്തിവരുന്നത്. കഴിഞ്ഞ നാല്‍പ്പതിലതികം വര്‍ഷങ്ങളായി വിശ്വസ്തവും സുതാര്യവുമായ പ്രവര്‍ത്തനങ്ങളാണ് ഒഡെപെക് നടത്തി വരുന്നതെന്ന് മന്ത്രി പറഞ്ഞു.

സര്‍ക്കാര്‍ നിഷ്‌ക്കര്‍ഷിക്കുന്ന സര്‍വീസ് ചാര്‍ജ്ജ് മാത്രമാണ് ഇവരില്‍ നിന്നും ഈടാക്കിയിട്ടുള്ളത്. അറോറ പദ്ധതിയിലൂടെ തിരഞ്ഞെടുത്ത 22 നഴ്‌സുമാര്‍ക്കും ആറ് മാസക്കാലയളവില്‍ ബയോ ബബിള്‍ മാതൃകയില്‍ ലൂര്‍ദ് ആശുപത്രിയുടെ നേതൃത്വത്തില്‍ പഠന സൗകര്യം ഒരുക്കിയിരുന്നു. കേരളത്തിന്റെ പേര് ഉയര്‍ത്തിക്കാണിക്കുവാനും തൊഴില്‍ മേഖലകളില്‍ ഉന്നത നിലവാരം കൈവരിക്കുവാനും ഇവര്‍ക്ക് സാധിക്കട്ടെയെന്ന് മന്ത്രി ആശംസിച്ചു.

ഒഡെപെക് ചെയര്‍മാന്‍ കെ. പി അനില്‍കുമാര്‍ അദ്ധ്യക്ഷ വഹിച്ചു. വനിതാ വികസന കോര്‍പ്പറേഷന്‍ എം.ഡി ബിന്ദു വി.സി, ലൂര്‍ദ് ഇന്‍സ്റ്റിറ്റിയൂഷന്‍ സി.ഇ.ഒ ആന്‍ഡ് ഡയറക്ടര്‍ ഫാദര്‍ ഷൈജു അഗസ്റ്റിന്‍ തോപ്പിന്‍ എന്നിവര്‍ ആശംസകള്‍ അറിയിച്ചു. ഒഡെപെക് എം.ഡി അനൂപ് സ്വാഗതവും അറോറ പ്രോഗ്രാം കോഡിനേറ്റര്‍ പിങ്കി കൃതജ്ഞതയും പറഞ്ഞു.

Next Story

RELATED STORIES

Share it