Latest News

നഴ്‌സുമാരുടെ കുടുംബത്തിന് ധനസഹായത്തിന് അപേക്ഷിക്കാം

നഴ്‌സുമാരുടെ കുടുംബത്തിന് ധനസഹായത്തിന് അപേക്ഷിക്കാം
X

തിരുവനന്തപുരം: കൊവിഡ് ബാധിച്ചോ, കൊവിഡ് ഡ്യൂട്ടിക്ക് വരുമ്പോഴോ, ഡ്യൂട്ടി കഴിഞ്ഞ് പോകുമ്പോഴോ ഉണ്ടാകുന്ന അപകടത്തില്‍പെട്ടോ മരണമടയുന്ന നഴ്‌സ്മാരുടെ കുടുംബത്തിന് ധനസഹായം ലഭ്യമാക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.

കേരളത്തിലെ സര്‍ക്കാര്‍/ സ്വകാര്യ ആശുപത്രികളില്‍ നഴ്‌സായി ജോലി ചെയ്യുന്നതിനിടയില്‍ കൊവിഡ്19 ബാധിച്ചോ, കൊവിഡ് ഡ്യൂട്ടിക്ക് വരുമ്പോഴോ, ഡ്യൂട്ടി കഴിഞ്ഞ് പോകുമ്പോഴോ ഉണ്ടാകുന്ന അപകടത്തില്‍പെട്ടോ മരണമടയുന്ന കേരള നഴ്‌സസ് ആന്‍ഡ് മിഡ്‌വൈവ്‌സ് കൗണ്‍സിലില്‍ സാധുവായ രജിസ്‌ട്രേഷന്‍ നിലവിലുള്ളതുമായ നഴ്‌സുമാരുടെ കുടുംബത്തിനാണ് രണ്ട് ലക്ഷം രൂപ ധനസഹായം ലഭിക്കുക. മരണപ്പെട്ട വ്യക്തിയുടെ അടുത്ത ബന്ധുവിനാണ് അപേക്ഷ സമര്‍പ്പിക്കാന്‍ അര്‍ഹത. ആവശ്യമായ രേഖകള്‍ സഹിതം നിശ്ചിത മാതൃകയില്‍ നേരിട്ടോ തപാല്‍ മുഖേനയോ രജിസ്ട്രാര്‍, കേരള നഴ്‌സസ് ആന്റ് മിഡ്‌വൈവ്‌സ് കൗണ്‍സില്‍, റെഡ് ക്രോസ് റോഡ്, തിരുവനന്തപുരം695035 എന്ന വിലാസത്തില്‍ അപേക്ഷ സമര്‍പ്പിക്കണം. വിശദ വിവരങ്ങള്‍ക്കും അപേക്ഷയുടെ മാതൃകയ്ക്കും www.nursingcouncil.kerala.gov.in.

Next Story

RELATED STORIES

Share it