കോട്ടയത്ത് ഭക്ഷ്യവിഷബാധയേറ്റ് നഴ്‌സ് മരിച്ച സംഭവം; ഹോട്ടലിലെ മുഖ്യ പാചകക്കാരന്‍ അറസ്റ്റില്‍
BY NSH8 Jan 2023 3:39 PM GMT

X
NSH8 Jan 2023 3:39 PM GMT
കോട്ടയം: സംക്രാന്തിയിലെ പാര്‍ക്ക് ഹോട്ടലില്‍ (മലപ്പുറം കുഴിമന്തി) നിന്ന് ഭക്ഷ്യവിഷബാധയേറ്റ് കോട്ടയം മെഡിക്കല്‍ കോളജിലെ നഴ്‌സ് രശ്മി രാജ് മരിച്ച സംഭവത്തില്‍ ഭക്ഷണശാലയിലെ മുഖ്യപാചകക്കാരന്‍ അറസ്റ്റിലായി. മലപ്പുറം തിരൂര്‍ സ്വദേശി മുഹമ്മദ് സിറാജുദ്ദീനാണ് പിടിയിലായത്.
മലപ്പുറം ജില്ലയിലെ കാടാമ്പുഴയില്‍ നിന്നാണ് ഗാന്ധിനഗര്‍ പോലിസ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാള്‍ക്കെതിരേ നരഹത്യാക്കുറ്റം ചുമത്തിയിട്ടുണ്ട്. ഏറ്റുമാനൂര്‍ കോടതിയില്‍ ഹാജരാക്കിയ ഇയാളെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു. 2022 ഡിസംബര്‍ 29നാണ് രശ്മി രാജിന് ഹോട്ടലില്‍ നിന്ന് അല്‍ഫാം കഴിച്ചതിനെത്തുടര്‍ന്ന് ഭക്ഷ്യവിഷബാധയേല്‍ക്കുന്നത്. ബന്ധുക്കള്‍ ചേര്‍ന്ന് ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായിരുന്നില്ല.
Next Story
RELATED STORIES
'ആര്എസ്എസുകാര് 21ാം നൂറ്റാണ്ടിലെ കൗരവര്'; രാഹുല് ഗാന്ധിക്കെതിരേ...
1 April 2023 12:07 PM GMTബംഗാള്, ഗുജറാത്ത് അക്രമങ്ങള് 2024ന്റെ ബിജെപിയുടെ ട്രെയിലര്...
1 April 2023 11:59 AM GMTകണ്ണൂര് കേളകത്ത് പുഴയില് കുളിക്കാനിറങ്ങിയ അച്ഛനും മകനും മുങ്ങി...
1 April 2023 7:22 AM GMTഅനധികൃതമായി യുഎസ് അതിര്ത്തി കടക്കാന് ശ്രമിച്ച ഇന്ത്യന് കുടുംബം...
1 April 2023 6:03 AM GMTകോഴിക്കോട്ട് വസ്ത്രാലയത്തില് വന് തീപ്പിടിത്തം; കാറുകള് കത്തിനശിച്ചു
1 April 2023 4:08 AM GMTമോദിയുടെ ബിരുദം സംബന്ധിച്ച വിവരം നല്കേണ്ട; കെജ്രിവാളിന് കാല് ലക്ഷം...
31 March 2023 2:26 PM GMT