Latest News

തിരഞ്ഞെടുപ്പ്: പോണ്ടിച്ചേരിയില്‍ എന്‍ആര്‍ കോണ്‍ഗ്രസ്, ബിജെപി, എഐഎഡിഎംകെ സഖ്യം

തിരഞ്ഞെടുപ്പ്: പോണ്ടിച്ചേരിയില്‍ എന്‍ആര്‍ കോണ്‍ഗ്രസ്, ബിജെപി, എഐഎഡിഎംകെ സഖ്യം
X

പോണ്ടിച്ചേരി: എന്‍ആര്‍ കോണ്‍ഗ്രസ്, ബിജെപി, എഐഎഡിഎംകെ, ബിജെപി തുടങ്ങിയ പാര്‍ട്ടികളുമായി സീറ്റ് വിഭജന ചര്‍ച്ച പൂര്‍ത്തിയായതായി ബിജെപി നേതാവ് നിര്‍മല്‍ കുമാര്‍ സുരാന.

എന്‍ആര്‍ കോണ്‍ഗ്രസ്സും ബിജെപിയും എഐഎഡിഎംകെയും സംയുക്തമായാണ് ഇത്തവണത്തെ തിരഞ്ഞെടുപ്പിനെ നേരിടുകയെന്നും ബിജെപി നേതാവ് പറഞ്ഞു.

എന്‍ആര്‍ കോണ്‍ഗ്രസ് 16 സീറ്റിലും ബിജെപി-എഐഎഡിഎംകെ 14 സീറ്റിലും മല്‍സരിക്കും. സഖ്യം പോണ്ടിച്ചേരിയിലെ തിരഞ്ഞെടുപ്പ് നേരിടുന്നത് എന്‍ രംഗസ്വാമിയുടെ നേതൃത്വത്തിലായിരിക്കുമെന്നും അദ്ദേഹം അറിയിച്ചു.

എന്‍ ആര്‍ കോണ്‍ഗ്രസ് നേതാവും പോണ്ടിച്ചേരി മുന്‍ മുഖ്യമന്ത്രിയുമാണ് എന്‍ രംഗസ്വാമി.

30 അംഗ നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പ് ഏപ്രില്‍ 16നാണ് നടക്കുക. മൂന്ന് സീറ്റുകള്‍ പട്ടികജാതി വിഭാഗങ്ങള്‍ക്കായി സംവരണം ചെയ്തിട്ടുണ്ട്.

പോണ്ടിച്ചേരിയില്‍ തങ്ങളുടെ അഞ്ച് കാലാവധി പൂര്‍ത്തിയാകും മുമ്പ് വി നാരായണസ്വാമിയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് മന്ത്രിസഭ വീഴുകയായിരുന്നു.

Next Story

RELATED STORIES

Share it