ചങ്ങരംകുളം ചിയ്യാനൂര്‍ പാടത്ത് പിക്കപ്പ് വാന്‍ ബൈക്കിലിടിച്ച് പ്രവാസി യുവാവ് മരിച്ചു

മലപ്പുറം: ചങ്ങരംകുളം ചിയ്യാനൂര്‍ പാടത്ത് താടിപ്പടിയില്‍ പിക്കപ്പ് ബൈക്കിലിടിച്ച് പ്രവാസി യുവാവ് മരിച്ചു. ചങ്ങരംകുളം ചിയ്യാനൂര്‍ സ്വദേശി പരേതനായ കോട്ടേലവളപ്പില്‍ സിദ്ദിയുടെ മകന്‍ മുഹമ്മദ് (43) ആണ് മരിച്ചത്. മക്കളായ ഹംന ജുബിന്‍, ഹയ ആയിഷ എന്നിവര്‍ക്ക് പരിക്കേറ്റു. വളയംകുളം എംവിഎം സ്‌കൂളില്‍ നിന്ന് മക്കളെ കയറ്റി വീട്ടിലേക്ക് പോവുന്നതിനിടെയാണ് അപകടം.
ഗുരുതരമായി പരിക്കേറ്റ മുഹമ്മദിനെ നാട്ടുകാര്‍ ചേര്‍ന്ന് പെരുമ്പിലാവിലെ സ്വകാര്യാശുപത്രിയിലും പിന്നീട് തൃശൂരിലെ സ്വകാര്യാശുപത്രിയിലുമെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. തൃശൂരിലെ സ്വകാര്യാശുപത്രിയില്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ച മൃതദേഹം ബുധനാഴ്ച പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും. മാതാവ്: കദീജക്കുട്ടി. ഭാര്യ: ഷെമീന. മക്കള്‍: ഹംന ജുബിന്‍, ഹയ ആയിഷ, ഹാമിഷ് അര്‍ഫാന്‍. സഹോദരങ്ങള്‍: റഷീദ്, സജ്‌ന.
RELATED STORIES
പ്രതിഷേധ സമരം നടത്തുന്ന ഗുസ്തി താരങ്ങള്‍ക്കെതിരേ കലാപ ശ്രമത്തിന് കേസ്
29 May 2023 3:29 AM GMTഗുസ്തി താരങ്ങളുടെ പാര്‍ലമെന്റ് മാര്‍ച്ച് പോലിസ് തടഞ്ഞു; ബജ്റംഗ് പൂനിയ ...
28 May 2023 10:51 AM GMTകണ്ണൂര്‍ കോര്‍പറേഷന്റെ മാലിന്യ പ്ലാന്റില്‍ വന്‍ തീപിടിത്തം
28 May 2023 6:10 AM GMTകൊല്ലപ്പെട്ട യുവമോര്‍ച്ചാ നേതാവിന്റെ ഭാര്യയ്ക്ക് ജോലി നല്‍കും;...
28 May 2023 6:01 AM GMTപുതിയ പാര്‍ലമെന്റ് മന്ദിരം രാജ്യത്തിന് സമര്‍പ്പിച്ച് പ്രധാനമന്ത്രി
28 May 2023 5:30 AM GMTസര്‍ക്കാര്‍ സ്കൂളിലെ ഉച്ചക്കഞ്ഞിയില്‍ ചത്ത പാമ്പ്; നൂറോളം...
28 May 2023 3:54 AM GMT