Big stories

കൊവിഡ് വാക്‌സിനുള്ള നികുതി ഒഴിവാക്കില്ല ; തുടരാന്‍ ജിഎസ്ടി കൗണ്‍സില്‍ തീരുമാനം

ഓക്‌സിജന്‍, വെന്റിലേറ്റര്‍, വെന്റിലേറ്റര്‍മാസ്‌ക്, ഓക്‌സിജന്‍ കോണ്‍സ്‌ട്രേറ്റര്‍ ,റംഡേസിവര്‍ മരുന്ന് തുടങ്ങിയവയുടെ നികുതി 12ല്‍ നിന്നും 5 % ആക്കി കുറച്ചു.

കൊവിഡ് വാക്‌സിനുള്ള നികുതി ഒഴിവാക്കില്ല ; തുടരാന്‍ ജിഎസ്ടി കൗണ്‍സില്‍ തീരുമാനം
X

ന്യൂഡല്‍ഹി: കൊവിഡ് വാക്‌സിന് നിലവിലുള്ള 5% നികുതി തുടരാന്‍ ജിഎസ്ടി കൗണ്‍സിലിന്റെ തീരുമാനം. മന്ത്രിതല സമിതിയുടെ നിര്‍ദേശം ഭാഗികമായി തള്ളിയാണ് തീരുമാനം. അതേസമയം ബ്ലാക്ക് ഫംഗസിനുള്ള മരുന്നിന്റെ നികുതി ഒഴുവാക്കുകയും കൊവിഡ് പ്രതിരോധ ഉപകരണങ്ങളുടെയും മരുന്നിന്റെയും നികുതി 5 % ആക്കി കുറക്കുകയും ചെയ്തു. മന്ത്രിതല സമിതിയുടെ നിര്‍ദേശങ്ങളില്‍ സാധ്യമായവ അംഗികരിച്ചതായി ധനമന്ത്രി നിര്‍മലാ സീതാരാമന്‍ അവകാശപ്പെട്ടപ്പോള്‍ ആവശ്യപ്പെട്ടവ അംഗികരിച്ചില്ലെന്ന് സമിതി അംഗം കേരള ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ കുറ്റപ്പെടുത്തി.

ഓക്‌സിജന്‍, വെന്റിലേറ്റര്‍, വെന്റിലേറ്റര്‍മാസ്‌ക്, ഓക്‌സിജന്‍ കോണ്‍സ്‌ട്രേറ്റര്‍ ,റംഡേസിവര്‍ മരുന്ന് തുടങ്ങിയവയുടെ നികുതി 12%ത്തില്‍ നിന്നും 5% ആക്കി കുറച്ചു. സെപ്തംബര്‍ 30 വരെയാണ് നികുതി ഇളവ് പ്രാബല്യത്തിലുണ്ടാവുക. കൊവിഡ് പരിശോധന കിറ്റ്, പള്‍സ് ഓക്‌സിമീറ്റര്‍, തെര്‍മോമീറ്റര്‍ , ഹാന്‍ഡ് സാനിറ്റൈസര്‍ എന്നിവക്കും നികുതി 5 % ആക്കി. ഇലക്ട്രിക് ശ്മശാനത്തിന് നികുതി 5% ആയിരിക്കും. ആംബുലന്‍സിന്റെ നികുതി 28% ത്തില്‍ നിന്ന് 12% ആക്കി.

വാക്‌സിന്‍ സംഭരണവും വിതരണവും എറ്റെടുത്തതിനാല്‍ വാക്‌സിന്റെ ജി.എസ്.ടി നിരക്കില്‍ മാറ്റം വേണം എന്ന ആവശ്യം ഇനി പ്രസക്തമല്ലെന്ന് വാദിച്ചാണ് ധനകാര്യമന്ത്രി നിര്‍മലാ സീതാരാമന്‍ നികുതി ഒഴിവാക്കാത്തതിനെ ന്യായീകരിച്ചത്.

Next Story

RELATED STORIES

Share it