Latest News

അത്താഴത്തിന് സലാഡ് വിളമ്പിയില്ല; യുപിയില്‍ ഭര്‍ത്താവ് ഭാര്യയെ കൊലപ്പെടുത്തി

അത്താഴത്തിന് സലാഡ് വിളമ്പിയില്ല; യുപിയില്‍ ഭര്‍ത്താവ് ഭാര്യയെ കൊലപ്പെടുത്തി
X

ഷാമ്‌ലി: യുപിയിലെ ഷാമ്‌ലി ജില്ലയില്‍ ഭക്ഷണത്തില്‍ സലാഡ് ഉല്‍പ്പെടുത്താതിന് ഭാര്യയെ ഭര്‍ത്താവ് മണ്‍വെട്ടികൊണ്ട് അടിച്ച് കൊലപ്പെടുത്തി. മകനെയും ആക്രമിച്ചുവെങ്കിലും ഗുരുതരമായ പരിക്കുകളോടെ രക്ഷപ്പെട്ടു.

ഷാമ്‌ലിയിലെ മുരളി സിങ്ങാണ് ഭാര്യയെ കൊലപ്പെടുത്തി രണ്ടാം ദിവസം പോലിസിന്റെ പിടിയിലകപ്പെട്ടത്. വീടിനടത്തുള്ള വനത്തില്‍ നിന്നാണ് മുരളി സിങ്ങിനെ പിടികൂടിയത്.

ഗോഗ്‌വാന്‍ ജബര്‍പൂരില്‍ ബാബ്രി പോലിസ് സ്‌റ്റേഷന്‍ പരിധിയില്‍ തിങ്കളാഴ്ച രാത്രിയിലാണ് സംഭവം.

സിങ് ഭാര്യ സുദേശിനെയും ഇരുപത് വയസ്സുള്ള മകന്‍ അജയ്‌യെയും മണ്‍വെട്ടികൊണ്ട് ആക്രമിക്കുകയായിരുന്നു. മാതാവിനെ രക്ഷപ്പെടുത്തുന്നതിനിടയിലാണ് മകനെ സിങ് അടിച്ചുവീഴ്ത്തിയത്.

മുരളി സിങ്ങിനെതിരേ പോലിസ് ഐപിസി 302. 307 പ്രകാരം കേസെടുത്തു.

മകന്‍ ഇപ്പോഴും ആശുപത്രിയില്‍ ചികില്‍സയിലാണ്.

Next Story

RELATED STORIES

Share it