Latest News

പവര്‍കട്ടുണ്ടാവില്ല, 300 യൂനിറ്റ് സൗജന്യ വൈദ്യുതി; ഉത്തരാഖണ്ഡ് തിരഞ്ഞെടുപ്പില്‍ മോഹന വാഗ്ദാനങ്ങളുമായി കെജ്രിവാള്‍

പവര്‍കട്ടുണ്ടാവില്ല, 300 യൂനിറ്റ് സൗജന്യ വൈദ്യുതി; ഉത്തരാഖണ്ഡ് തിരഞ്ഞെടുപ്പില്‍ മോഹന വാഗ്ദാനങ്ങളുമായി കെജ്രിവാള്‍
X

ഡറാഡൂണ്‍: ബിജെപിക്കും കോണ്‍ഗ്രസ്സിനും വെല്ലുവിളിയുയര്‍ത്തി ഉത്തരാഖണ്ഡ് തിരഞ്ഞെടുപ്പില്‍ മോഹന വാഗ്ദാനങ്ങളുമായി ആം ആദ്മി പാര്‍ട്ടി നേതാവും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാള്‍. ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് 300 യൂനിറ്റ് വരെ സൗജന്യ വൈദ്യുതി, പവര്‍ക്കട്ട് ഉണ്ടാവില്ല, വൈദ്യുതി കുടിശ്ശിക ബില്ലുകള്‍ റദ്ദാക്കും, കര്‍ഷര്‍ക്ക് സൗജന്യ വൈദ്യതി തുടങ്ങിയവയാണ് പ്രധാന വാഗ്ദാനങ്ങള്‍.

ബിജെപിയും കോണ്‍ഗ്രസ്സും അധികാരത്തിലെത്താനുള്ള ശ്രമം നടത്തുകയാണ് ചെയ്യുന്നതെന്നും വികസനം അവരുടെ അജണ്ടയല്ലെന്നും ഉത്തരാഖണ്ഡിലെ വോട്ടര്‍മാര്‍ ഡല്‍ഹി സര്‍ക്കാരിന്റെ പ്രകടനം വിലയിരുത്തണമെന്നും കെജ്രിവാള്‍ അഭ്യര്‍ത്ഥിച്ചു.

Next Story

RELATED STORIES

Share it