Latest News

ഹൈദരാബാദ് മുനിസിപ്പല്‍ കോര്‍പറേഷന്‍ തിരഞ്ഞെടുപ്പില്‍ ആര്‍ക്കും ഭൂരിപക്ഷമില്ല

ഹൈദരാബാദ് മുനിസിപ്പല്‍ കോര്‍പറേഷന്‍ തിരഞ്ഞെടുപ്പില്‍ ആര്‍ക്കും ഭൂരിപക്ഷമില്ല
X

ഹൈദരാബാദ്: ഗ്രെയ്റ്റര്‍ ഹൈദരാബാദ് മുനിസിപ്പല്‍ കോര്‍പറേഷന്‍ തിരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ പൂര്‍ത്തിയായപ്പോള്‍ ആര്‍ക്കും കേവല ഭൂരിപക്ഷമില്ല. 150 സീറ്റുകളുള്ള കോര്‍പറേഷനില്‍ കേവല ഭൂരിപക്ഷത്തിന് 76 സീറ്റ് വേണം.

തെലങ്കാനയില്‍ ഭരണകക്ഷിയായ തെലങ്കാന രാഷ്ട്രസമിതിക്കാണ് കൂടുതല്‍ സീറ്റുകളുള്ളത്. 2016 തിരഞ്ഞെടുപ്പില്‍ 99 സീറ്റ് നേടിയ ടിആര്‍എസ് ഇത്തവണ 55 സീറ്റില്‍ ഒതുങ്ങി- 43 സീറ്റിന്റെ കുറവ്.

2016ല്‍ തെലുങ്കുദേശവുമായി സഖ്യമുണ്ടായിരുന്ന ബിജെപി നാല് സീറ്റാണ് നേടിയിരുന്നതെങ്കില്‍ ഇത്തവണ 48 സീറ്റില്‍ വിജയിച്ചു.

ഉവൈസിയുടെ എഐഎംഐഎം 44 സീറ്റോടെ മൂന്നാം സ്ഥാനത്തെത്തി. കഴിഞ്ഞ തവണത്തേക്കാള്‍ ഒന്ന് കുറവ്.

കോണ്‍ഗ്രസ്സിന് ഇത്തവണ രണ്ട് സീറ്റാണ് ലഭിച്ചത്. കഴിഞ്ഞ തവണയും രണ്ട് സീറ്റാണ് ലഭിച്ചത്. ഫലം പ്രഖ്യാപിച്ച ഉടന്‍ തെലങ്കാന പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് എന്‍ ഉത്തംകുമാര്‍ റെഡ്ഢി തല്‍സ്ഥാനം രാജിവച്ചു.

ഇതോടെ നാമനിര്‍ദേശം ചെയ്യപ്പെടുന്ന എംഎല്‍സി, എംഎല്‍എ, എംപി തുടങ്ങിയവരുടെ സഹായത്തോടെ മേയര്‍ സ്ഥാനത്തെത്താനുള്ള ടിആര്‍എസ്സിന്റെ ആഗ്രഹത്തിനേറ്റ അടിയായി ഇത്. ഗ്രേയ്റ്റര്‍ ഹൈദരാബാദ് കോര്‍പറേഷനില്‍ ആകെ 202 അംഗങ്ങളാണ് ഉള്ളത്. അതില്‍ 150 പേരെ തിരഞ്ഞെടുക്കും. ബാക്കി 52 പേര്‍ നാമനിര്‍ദേശം ചെയ്യപ്പെടുന്നവരാണ്. മേയര്‍ സ്ഥാനം ലഭിക്കാന്‍ 102 പേരുടെ പിന്തുണയാണ് വേണ്ടത്.

Next Story

RELATED STORIES

Share it