Latest News

പ്രശാന്ത് കിഷോര്‍ പാര്‍ട്ടിയില്‍ ചേരുന്നതിന് എതിര്‍പ്പില്ലെന്ന് എഎപി

ഇപ്പോള്‍ വരണോ വേണ്ടയോ എന്നത് അദ്ദേഹത്തിന്റെ തീരുമാനമാണെന്നും മുംബൈയില്‍ വാര്‍ത്താസമ്മേളനത്തില്‍ സഞ്ജയ് സിംഗ് പറഞ്ഞു.

പ്രശാന്ത് കിഷോര്‍ പാര്‍ട്ടിയില്‍ ചേരുന്നതിന് എതിര്‍പ്പില്ലെന്ന് എഎപി
X

മുംബൈ: അരവിന്ദ് കെജ്‌രിവാളിന്റെ നേതൃത്വത്തിലുള്ള പാര്‍ട്ടിയില്‍ ചേരാന്‍ രാഷ്ട്രീയ തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോര്‍ ആഗ്രഹിക്കുന്നുവെങ്കില്‍ പാര്‍ട്ടിക്ക് എതിര്‍പ്പില്ലെന്ന് മുതിര്‍ന്ന ആം ആദ്മി നേതാവ് സഞ്ജയ് സിംഗ്. പ്രശാന്ത് കിഷോര്‍ തങ്ങളോടൊപ്പം ചേരാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ തങ്ങള്‍ക്ക് എതിര്‍പ്പില്ല. ഇപ്പോള്‍ വരണോ വേണ്ടയോ എന്നത് അദ്ദേഹത്തിന്റെ തീരുമാനമാണെന്നും മുംബൈയില്‍ വാര്‍ത്താസമ്മേളനത്തില്‍ സഞ്ജയ് സിംഗ് പറഞ്ഞു. പൗരത്വ ഭേദഗതി നിയമ(സിഎഎ)ത്തിനെതിരേ കടുത്ത വിമര്‍ശനമുന്നയിച്ചതിനു പിന്നാലെ പാര്‍ട്ടി തലവന്‍ നിതീഷ് കുമാര്‍ ജെഎഡിയുവില്‍ നിന്ന് പ്രശാന്ത് കിഷറിനെ പുറത്താക്കിയിരുന്നു. നിതീഷ് കുമാറുമായുള്ള ഏറ്റുമുട്ടലിന് പ്രധാനകാരണം പ്രത്യയശാസ്ത്രപരമാണെന്ന് ചൊവ്വാഴ്ച പ്രശാന്ത് കിഷോര്‍ ചൂണ്ടിക്കാട്ടിയിരുന്നു.

ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷം തങ്ങള്‍ക്കിടയില്‍ കടുത്ത അഭിപ്രായവ്യത്യാസമുണ്ടായിട്ടുണ്ട്. ഒന്നാമത്തേത് പ്രത്യയ ശാസ്ത്രപരാമാണെങ്കില്‍ രണ്ടാമത്തേത് ഗാന്ധി (മഹാത്മാഗാന്ധി), ഗോഡ്‌സെ (നാഥുറം) എന്നിവരെ ഒരേസമയം എങ്ങനെ പിന്തുണയ്ക്കാമെന്ന കാര്യത്തിലാണ്. ഇതു രണ്ടും ഒരുമിച്ച് കൊണ്ടുപാവാനാവില്ലെന്നും പാര്‍ട്ടി (ജെഡിയു) നിലപാട് വ്യക്തമാക്കി ഒരു വഴി തിരഞ്ഞെടുക്കണമെന്നും പ്രശാന്ത് വ്യക്തമാക്കിയിരുന്നു.

ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പിനുള്ള പാര്‍ട്ടിയുടെ പ്രചാരണത്തെ സഹായിക്കാന്‍ കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ പ്രശാന്ത് കിഷോര്‍ ആം ആദ്മി പാര്‍ട്ടിയുമായി കൈകോര്‍ത്തിരുന്നു.


Next Story

RELATED STORIES

Share it