പുതിയ നിപ കേസുകളില്ല; സമ്പര്‍ക്കപ്പട്ടികയില്‍ 1233 പേര്‍

കോഴിക്കോട്: സംസ്ഥാനത്ത് പുതിയ നിപ കേസുകളില്ലെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. നിപ ബാധിച്ച് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഒന്‍പതു വയസ്സുകാരന്റെ ആരോഗ്യനില മെച്ചപ്പെട്ടതായും വെന്റിലേറ്ററില്‍നിന്ന് മാറ്റിയതായും മന്ത്രി അറിയിച്ചു.കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഒരു നിപ രോഗിയടക്കം 23 പേരാണ് നിലവിലുള്ളത്. നാലുപേര്‍ ഐ.എം.സി.എച്ചിലും ഐസൊലേഷനില്‍ കഴിയുന്നു. 1,233 പേര്‍ സമ്പര്‍ക്കപ്പട്ടികയിലുണ്ട്. പുതുതായി 44 പേരും ഇതില്‍ ഉള്‍പ്പെട്ടു. കണ്‍ടെയ്ന്‍മെന്റ് സോണില്‍ 34167 വീടുകളില്‍ ഇതുവരെ സന്ദര്‍ശനം നടത്തിയതായും ആരോഗ്യമന്ത്രി അറിയിച്ചു. കേന്ദ്രസംഘത്തിന്റെ പരിശോധന തുടരുകയാണെന്നും രോഗത്തിന്റെ ഉറവിടം കണ്ടെത്താനുള്ള നീക്കം നടത്തുകയാണെന്നും മന്ത്രി പറഞ്ഞു
നിപയുടെ സാന്നിധ്യം കണ്ടെത്തുന്നതിനായി 36 വവ്വാലുകളുടെ മൂന്ന് സാമ്പിള്‍ വീതം എടുത്ത് പുണെ ലാബിലേക്കയച്ചു. വൈറസിന്റെ ജനിതക ഘടന പരിശോധിക്കും. പുതിയ മോണോ ക്ലോണല്‍ ആന്റിബോഡി എത്തിക്കും. രണ്ടാം തരംഗം ഉണ്ടായിട്ടില്ല. വൈറസിന്റെ ജീനോമിക് സീക്വന്‍സിങ് നടത്തി ഇത് ശാസ്ത്രീയമായി ഉറപ്പുവരുത്തും. നിപരോഗികള്‍ മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി.
RELATED STORIES
കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്: മുന്‍ അക്കൗണ്ടന്റ് സി കെ ജില്‍സിനെയും...
26 Sep 2023 3:08 PM GMTപച്ച കുത്തിയെന്ന വ്യാജ പരാതി: കേരളത്തെ മുസ് ലിം തീവ്രവാദ കേന്ദ്രമാക്കി ...
26 Sep 2023 2:50 PM GMTആദിവാസി പെണ്‍കുട്ടികളുടെ വസ്ത്രമഴിപ്പിച്ച സംഭവം പ്രതിഷേധാര്‍ഹം: വിമന്‍ ...
26 Sep 2023 2:22 PM GMTമര്‍ദ്ദിച്ച് 'പിഎഫ്ഐ പച്ചകുത്തി'യെന്ന വ്യാജ പരാതി; സൈനികനും സുഹൃത്തും ...
26 Sep 2023 12:27 PM GMTകരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്: സിപിഎം നേതാവ് പി ആര് അരവിന്ദാക്ഷന്...
26 Sep 2023 11:43 AM GMTസൈനികനെ മര്‍ദ്ദിച്ച് മുതുകില്‍ 'പിഎഫ്ഐ' എന്ന് പച്ചകുത്തിയെന്ന സംഭവം...
26 Sep 2023 7:53 AM GMT